ADVERTISEMENT

തലശ്ശേരി∙ പൊതുപ്രവർത്തകന്റെ മൂലധനം ജനങ്ങളാണെന്ന് ആരെക്കാളും നന്നായി മനസിലാക്കിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ചിരിച്ചു കൊണ്ടല്ലാതെ, ഗൗരവക്കാരനായ കോടിയേരിയുടെ മുഖം കേരളം ഇന്നേവരെ കണ്ടിട്ടില്ല. ആര് പറയുന്നതും ക്ഷമാപൂർവ്വം കേൾക്കാനുള്ള മനസ്സ് കോടിയേരിക്കുണ്ടായിരുന്നുവെന്നും ഷംസീർ പറഞ്ഞു. 

തലശ്ശേരി ടൗൺ ഹാളിനെ, കോടിയേരി ബാലകൃഷ്ണൻ സ്മാരക തലശ്ശേരി നഗരസഭ ടൗൺഹാൾ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു സ്പീക്കർ. തലശ്ശേരിക്ക് പുതിയ വികസന മാതൃക കാണിച്ചു തന്നത് കോടിയേരിയായിരുന്നു. കരുണയും ആർദ്രതയും കൈമുതലാക്കി നിസ്വരായ മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം യത്നിച്ചു. നഗരസഭാ അധ്യക്ഷ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. 

വൈസ് ചെയർമാൻ വാഴയിൽ ശശി, അംഗം ടി.വി. റാഷിദ, കാരായി രാജൻ, സജീവ് മാറോളി, എ. പ്രദീപൻ, കെ. വിനയരാജ്, എം.പി. സുമേഷ്, ബി.പി. മുസ്തഫ, വർക്കി വട്ടപ്പാറ, കെ. അച്യുതൻ, സി.പി.എം. നൗഫൽ, വെള്ളോറ നാരായണൻ, ഒതയോത്ത് രമേശൻ, ജോർജ് പീറ്റർ, സി.സി. വർഗീസ്, എം.വി. ജയരാജൻ, നഗരസഭാ സെക്രട്ടറി എം. സുരേഷ്കുമാർ  എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com