ADVERTISEMENT

ചട്ടുകപാറ ∙ നാട്ടുകാരിൽ ഭീതി പടർത്തി കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ ഒട്ടേറെ ഭാഗങ്ങളിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു. പഞ്ചായത്ത് ഓഫിസിന്റെ സമീപ പ്രദേശങ്ങളായ ആരുഡം പദ്ധതി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വേശാല, മാണിയൂർ ഭാഗങ്ങളിലാണ് ഒച്ചുകൾ ജനജീവിതത്തിനു ഭീഷണിയാകുന്നത്. വീട്ടു പരിസരങ്ങളിലും പൊതു റോഡിലും രാത്രി കാലങ്ങളിലും അതിരാവിലെയും ആണ് കൂട്ടത്തോടെ ഇവയെ കണ്ടു വരുന്നത്. 

തോട്ടങ്ങളിലെ പച്ചക്കറി ചെടികളും വീടുകളിലെ പൂച്ചെടികളും മറ്റും തിന്നു നശിപ്പിക്കുന്ന ഒച്ചുകൾ രണ്ടു വർഷമായി പ്രദേശത്ത് വ്യാപകമാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ തയാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. ഉപ്പ് വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. വലുപ്പമേറിയ ഇനമായതിനാൽ ഉപ്പ് കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നതായും നാട്ടുകാർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com