ADVERTISEMENT

കണ്ടങ്കാളി റോഡ് അടച്ചിടും: പയ്യന്നൂർ ∙ മെക്കാഡം      ടാറിങ് നടക്കുന്നതിനാൽ ഇന്നും  നാളെയും തെക്കേ ബസാർ –  കണ്ടങ്കാളി റോഡ് പൂർണമായും  അടച്ചിടും.

ദാക്ഷായണിവേലായുധൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു
സ്ത്രീ ശാക്തീകരണത്തിനും പാർശ്വവൽകൃതരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന വനിതയ്ക്ക് നൽകുന്ന ദാക്ഷായണി വേലായുധൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 15നകം ജില്ലാ വനിതാ ശിശുവികസന ഓഫിസർക്ക് സമർപ്പിക്കണം. wcd.kerala.gov.in ഫോൺ: 0497 2700708.

കണ്ണൂർ സർവകലാശാല അറിയിപ്പുകൾ

മേഴ്‌സി ചാൻസ്
∙ പഠനവകുപ്പുകളിലെ 1, 2, 3, 4, 5, 6 സെമസ്റ്റർ എംഎ/ എംഎസ്‌സി/ എംഎഡ്/ എംസിഎ/ എംസിഎ (ലാറ്ററൽ എൻട്രി) /എംഎൽഐഎസ്‌സി/ എൽഎൽഎം/ എംബിഎ/ എംപിഎഡ് ഡിഗ്രി (സിസിഎസ്എസ് -2015 അഡ്മിഷൻ മുതൽ 2019 അഡ്മിഷൻ വരെ ഒറ്റത്തവണ മേഴ്‌സി ചാൻസ് സപ്ലിമെന്ററി) പരീക്ഷകൾക്കു പിഴയില്ലാതെ ഇന്നു മുതൽ 22  വരെയും പിഴയോടെ  27  വരെയും അപേക്ഷിക്കാം. എംപിഎഡ് ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് 2016 മുതൽ 2019 അഡ്മിഷൻ വരെയും  ഓൺലൈൻ ആയി അപേക്ഷിക്കാം.  

ഹാൾടിക്കറ്റ്
∙ കോളജുകളിൽ 12ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി (റഗുലർ-2023 അഡ്മിഷൻ), ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും ഡൗൺലോഡ് ചെയ്യാം.  

 ടൈംടേബിൾ  
∙ ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി, (റഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സൈറ്റിൽ. 

പ്രായോഗിക പരീക്ഷ
∙ ഒന്നാം സെമസ്റ്റർ എംഎസ്‌സി ബോട്ടണി ഡിഗ്രി, ഒക്ടോബർ 2023 പ്രായോഗിക പരീക്ഷകൾ 12നും ഫോറസ്ട്രി പ്രായോഗിക പരീക്ഷകൾ 17നും അതതു കോളജിൽ നടത്തും. 
∙ മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി നവംബർ 2023 പ്രായോഗിക പരീക്ഷകൾ 13,15,16,19 തീയതികളിൽ അതതു കോളജുകളിൽ നടക്കും.

വിരഗുളിക വിതരണം ഇന്ന് 
പെരിങ്ങോം ∙ ഇന്ന് നടക്കുന്ന വിരഗുളിക വിതരണം ഒരുക്കങ്ങൾ പൂർത്തിയായതായി പെരിങ്ങോം താലൂക്ക് ആശുപത്രി സുപ്രണ്ട് അറിയിച്ചു. ഒരു വയസ് മുതൽ 19 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും വിര ഗുളിക വിതരണം ചെയ്യും.  പഞ്ചായത്തിലെ സ്കൂൾ, അങ്കണവാടി, ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. അവലോകന യോഗം ഡോ. വിഷ്ണു സായിപ്രസാദ് ഉദ്ഘാടനം ചെയ്തു. 
മാത്തിൽ ∙ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം വിരവിമുക്ത പരിശീലനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ.ഓങ്കാർനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.ജയപ്രകാശ്, ടി.എം.സതീശൻ, എം.പ്രിയാദേവി, വി.പി.ഗീത എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com