ADVERTISEMENT

ആലക്കോട് ∙ വേനൽ കനത്തതിനെ തുടർന്ന് മലയോരത്തെ പുഴകളിലും തോടുകളിലും നീരൊഴുക്ക് കുത്തനെ കുറഞ്ഞു. ചിലയിടങ്ങളിൽ നാമമാത്രമായി. കിണറുകളിലെയും  കുളങ്ങളിലെയും ജലനിരപ്പും  താഴ്ന്നു. അതേസമയം, ചൂട് ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് ഇതേ അവസ്ഥയിൽ തുടർന്നാൽ പുഴകളും മറ്റു ജലസ്രോതസ്സുകളും ആഴ്ചകൾക്കുള്ളിൽ വറ്റിവരളുന്ന അവസ്ഥയുണ്ടാകും. മൂന്നു പ്രധാന പുഴകളെ  ആശ്രയിച്ചാണ് ഇവിടുത്തെ ജലലഭ്യത. 

 മേഖലയുടെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന മണക്കടവ് പുഴ, ആലക്കോട് പുഴ, കരുവഞ്ചാൽ പുഴ എന്നിവയാണവ. ഇവയിലെ നീരൊഴുക്ക്  നിലയ്ക്കുന്നതോടെ മേഖലയിലെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങും. ഇത് ശുദ്ധജല ക്ഷാമത്തിനു  കാരണമാകും. ചൂട് വർധന കൃഷികളെയും ബാധിച്ചു തുടങ്ങി. മലയോര മേഖലയുടെ  വിവിധ ഭാഗങ്ങളിൽ കൃഷികൾ ഉണങ്ങിത്തുടങ്ങി. കമുകിനെയാണ് ഉണക്ക് കൂടുതലായും  ബാധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com