കുട്ടികൾ സ്കൂളിൽനിന്നു വരുന്ന സമയം കടുവ ഇറങ്ങി; എത്രയും വേഗം പിടികൂടണമെന്ന് ആവശ്യം
Mail This Article
×
കേളകം ∙ പഞ്ചായത്തിലെ അടയ്ക്കാത്തോടിന് സമീപം കരിയംകാപ്പിൽ ചിറക്കുഴി ബാബുവിന്റെ വീടിന് സമീപത്തുകൂടി കടുവ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്കൂൾ കഴിഞ്ഞ് കുട്ടികൾ പോകുന്ന നേരത്താണ് കടുവയും പ്രദേശത്ത് എത്തിയത്. പടത്തുപാറ പ്രദേശത്തേക്കാണ് കടുവ നീങ്ങിയിട്ടുള്ളത്. മയക്കുവെടിവച്ച് കടുവയെ പിടികൂടി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് സണ്ണി ജോസഫ് എംഎൽഎ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. പ്രോട്ടോകോൾ പാലിക്കാൻ നോക്കിയിരിക്കാതെ കടുവയെ എത്രയും വേഗം പിടികൂടണമെന്ന് കെ.സുധാകരൻ എംപിയും ആവശ്യപെട്ടു. പ്രദേശത്ത് കഴിഞ്ഞ 6 ദിവസമായി വന്യജീവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.