ADVERTISEMENT

കാസർകോട്∙ സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്‌നലുകളിലും കച്ചവടത്തിനായി കുട്ടികളെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് കമ്മീഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ, അംഗം പി.പി.ശ്യാമളാദേവി എന്നിവരാണ് ഉത്തരവിട്ടത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി വ്യാപാരം നടത്താനും കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനും പാടില്ല.

കുട്ടികളുടെ സുരക്ഷിതത്വവും ഉത്തമ താൽപര്യങ്ങളും സംരക്ഷിക്കുന്ന കാര്യം ഉറപ്പാക്കാനും സംസ്ഥാന പൊലീസ് മേധാവിയോടും വനിത ശിശുവികസന വകുപ്പ് ഡയറക്ടറോടും കമ്മിഷൻ നിർദേശിച്ചു. ഇതിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 45 ദിവസത്തിനകം ലഭ്യമാക്കണം.

കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവും എന്ന് ബോധ്യമുളള ഇടങ്ങളിൽ സമരക്കാർ കുട്ടികളെയും കൂട്ടി സമരമുഖത്തേക്ക് പോകുന്നത് അഭികാമ്യമല്ല. സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുത്. ആരെങ്കിലും അങ്ങനെ പ്രവർത്തിക്കുകയാണെങ്കിൽ അത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാനും കമ്മിഷൻ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com