ADVERTISEMENT

കാഞ്ഞങ്ങാട് ∙ എംഡിഎംഎയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂരാവിയിലെ നിസാമുദ്ദീൻ മൻസിലിലെ പി.സമദ് (31), കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ എം.പി.ജാഫർ (32) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന നടപ്പിലാക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോടിന്റെ ഭാഗമായി

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി: പി.ബാലകൃഷ്ണൻ നായരുടെയും എസ്ഐ കെ.പി.സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് സമദിനെ പിടികൂടിയത്.സമദിൽ നിന്നു 1.070 ഗ്രാം എംഡിഎംഎ പിടികൂടി. ബൈക്കിൽ സഞ്ചരിക്കവേ ഒഴിഞ്ഞവളപ്പിൽ നിന്നാണ് സമദിനെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്നു എംഡിഎംഎ കൊണ്ടു വന്നു കാഞ്ഞങ്ങാട്, ചെറുവത്തൂർ മേഖലകളിൽ വിൽപന നടത്തുന്ന ജാഫറിനെ ചന്തേര എസ്ഐ ശ്രീദാസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.

എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ

ആദൂർ∙ കാറിൽ കടത്തിയ 640 മില്ലിഗ്രാം എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. നീർച്ചാൽ ബിർമിനടുക്ക സ്വദേശിയും കർണൂർ അടുക്കത്തിലെ താമസക്കാരനുമായ മൂസ(41),ആദൂർ സിഎ നഗറിലെ മുഹമ്മദ്(40) എന്നിവരെയാണ് ആദൂർ പൊലീസ് പിടികൂടിയത്.

ചെർക്കള-ജാൽസൂർ പാതയിലെ കൊട്ട്യാടിയിൽ എസ്ഐ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎ പിടികൂടിയത്. മൂസയെ 5 മാസം മുൻപു കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com