ചൂലു കൊണ്ട് തല്ലി, അധിക്ഷേപിച്ചു; ദലിത് യുവാവ് ജീവനൊടുക്കി
Mail This Article
×
ബെംഗളൂരു∙ ഇതര ജാതിയിൽപെട്ട സ്ത്രീ ചൂലു കൊണ്ട് അടിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതിൽ മനംനൊന്ത് ദലിത് യുവാവ് ജീവനൊടുക്കിയെന്നു പരാതി. കോലാർ മാലൂരിലെ ഉലരഗെരെ ഗ്രാമത്തിൽ ശ്രീനിവാസിനെ (32) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യ മഞ്ജുളയ്ക്കെതിരെയാണു പരാതി. ശ്രീനിവാസും മഞ്ജുളയും തമ്മിൽ അടുപ്പമുണ്ടെന്ന് ആരോപിച്ച് അശോക് വീട്ടിൽ ബഹളം ഉണ്ടാക്കി. തുടർന്ന് മഞ്ജുള ശ്രീനിവാസിന്റെ വീട്ടിലെത്തി അടിച്ചെന്നാണു പരാതിയിൽ പറയുന്നത്. 4 പേർക്കെതിരെ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.