ADVERTISEMENT

കാഞ്ഞങ്ങാട്∙പ്ലാസ്റ്റിക്കിനെ നഗരത്തിൽ നിന്നു പടി കടത്താൻ നടപടികളുമായി വ്യാപാരികളും രംഗത്ത്. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷനാണ് നഗരസഭയുടെ സഹായത്തോടെ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കാൻ നടപടികളുമായി മുന്നോട്ട് വന്നത്. ഇതിന്റെ ഭാഗമായി കച്ചവട സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്കായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കും. തുണിസഞ്ചിയുമായി സാധനങ്ങൾ വാങ്ങാൻ എത്തണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുക. ആവശ്യമുള്ളവർക്ക് കടയിൽ നിന്നു തന്നെ തുണി സഞ്ചി നൽകാനുള്ള സൗകര്യവും വ്യാപാരികൾ ഒരുക്കും.

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി.ജോസ് ഉദ്ഘാടനം ചെയ്തു. പുതിയ കോട്ട പച്ചക്കറി സൺസ് ഉടമ എച്ച്.ഗുരു ദത്ത് പൈ പ്രദർശന പോസ്റ്റർ ഏറ്റുവാങ്ങി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഹാജി പാലക്കി, പി.മുഹമ്മദ് കുഞ്ഞി ഹാജി, രത്നാകരൻ, ജനറൽ സെക്രട്ടറി കെ.വി.ലക്ഷ്മണൻ, ട്രഷറർ ഗിരീഷ് നായ്ക്, എം.വിനോദ്, കെ.രാജേന്ദ്ര കുമാർ, ബി.ആർ.ഷേണായ്, എ.സുബൈർ, എ.ഹമീദ് ഹാജി, കെ.ഷിനോദ്, കെ.മുഹമ്മദ് ത്വയിബ്, ടി.മുഹമ്മദ് അസ്‌ലം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com