ADVERTISEMENT

തൃക്കരിപ്പൂർ∙ മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് ആശംസകൾ നേർന്നു. ഭക്തജനങ്ങളെ, ഓരോ നാട്ടിൻപുറങ്ങളിലെയും ഉത്സവങ്ങൾ അവിടങ്ങളിലെ കൂട്ടായ്മയ്ക്കുള ശ്രുതി ചേർക്കലാണ്. പൗരാണീകമായ തൃക്കരിപ്പൂർ കൊയോങ്കര ശ്രീ. പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിൽ ഈ വരുന്ന ഡിസംബർ 3 മുതൽ 8 വരെ പാട്ട് മഹോത്സവം നടക്കുകയാണ്. ഡിസംബർ 3 ന് രാവിലെ പതിനൊന്ന് മണിക്ക് ഉദിനൂർ ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവരുന്ന തോടുകൂടിയാണ് പാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.

കാട്ടിലെ പാട്ടും മരക്കലപ്പാട്ടും തുടങ്ങി അനുഷ്ഠാന കർമ്മങ്ങളാൽ സമ്പന്നമായ പാട്ട് മഹോത്സവത്തിന്, പയ്യക്കാൽ മഹിളാ സംഘത്തിന്റെ മെഗാ തിരുവാതിരയും പ്രശസ്ത സിനിമ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും ചെറുതാഴം വിപിൻ രാമചന്ദ്ര മാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉത്സവത്തിന് മാറ്റ് കൂട്ടും.

സമാപന ദിവസമായ സിസംബർ 8 ന്  ഇളനീരാട്ടവും കളത്തിലരിയിടലും മാരിക്കളത്തിലേക്ക് എഴുന്നള്ളത്തും നടക്കും. നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു ഡിസംബർ 3 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ  പാട്ട് മഹോത്സവം നടക്കുന്ന കൊയോങ്കര ശ്രീ. പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിന്റെ പരിപാവനമാന തിരു സന്നിധിയിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com