ADVERTISEMENT

കാസർകോട്‌∙ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്‌ മധൂർ പഞ്ചായത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നു എന്ന ആരോപണവുമായി എൽഡിഎഫ് രംഗത്ത്. വെബ്‌സൈറ്റിൽനിന്നും വോട്ടേഴ്‌സ്‌ പട്ടിക ഡൗൺലോഡ്‌ ചെയ്‌ത്‌ പ്രിന്റ് എടുത്ത വകയിലാണ്‌  ക്രമക്കേട് നടന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ സി.ഉദയകുമാർ, എം.അബ്ദുൽ ജലീൽ, നസീറ പട്‌ള, സി.എം.ബഷീർ, സിപിഎം നേതാക്കളായ എം.കെ.രവീന്ദ്രൻ, എ.രവീന്ദ്രൻ, കെ.ജയചന്ദ്രൻ എന്നിവർ ആരോപിച്ചു.

50,000 രൂപയിൽ താഴെമാത്രം ചെലവ്‌ വരുന്നിടത്താണ്‌ 8.09 ലക്ഷം രൂപയുടെ ബില്ല്‌ സമർപ്പിച്ച്‌ പണം തട്ടാനുള്ള നീക്കം നടന്നത്. ഇതിൽ 6,17,350 രൂപ രണ്ടിടങ്ങളിലെ പ്രസ്സുകൾക്കു കൈമാറി. പഞ്ചായത്ത്‌ ധനകാര്യ സ്ഥിരസമിതിയിൽ ഇക്കാര്യം അജണ്ടയായി എത്തിയപ്പോഴാണ്‌ ക്രമക്കേട് കണ്ടെത്തിയത്. നടക്കുന്നത്‌ കൊടിയ അഴിമതിയാണെന്നും ഇതുസംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ 5ന് പഞ്ചായത്തിന്‌ മുന്നിൽ ധർണ നടത്തും.

മധുർ പഞ്ചായത്തിൽ  39 ബൂത്തുകളുണ്ട്. ഒരു വാർഡിൽ കന്നഡ, മലയാളം എന്നീ ഭാഷകളിലായി 50 വീതം കോപ്പികളാണ് പ്രിന്റ് എടുത്തത്. ഇരു ഭാഷകളിലുമായി പ്രിന്റ് ചെയ്തതിനാലാണ് കൂടുതൽ തുകയായത്. പ്രസ്സുകാർ തന്ന ബില്ലിലും അപാകത ഉണ്ടായിട്ടുണ്ട്. ഇവ പരിശോധിക്കുന്നുണ്ടെന്നു സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com