കടലിലെ പാറയിലിടിച്ച് ബോട്ട് മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
Mail This Article
×
മംഗളൂരു ∙വ്യാഴാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്നലെ പുലർച്ചെ തിരിച്ച് വരുമ്പോഴാണ് കടലിലെ പാറയിൽ ഇടിച്ച് പ്രൊപ്പല്ലർ തകർന്നത്. മറ്റൊരു ബോട്ടിലെ തൊഴിലാളികൾ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.
ഉള്ളാൾ തീരത്തിനടുത്ത് നയന പി.സുവർണയുടെ ഉടമസ്ഥതയിലുള്ള നവമി ശിവാനി എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സമർ ബഹദൂർ, റാം മനോജ്, രോഹിത്ത്, പ്രകാശ്, വാസു എന്നിവരെ മറ്റൊരു ബോട്ടിൽ കരയ്ക്ക് എത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.