ADVERTISEMENT

കാസർകോട് ∙ മരാമത്ത് റോഡുകൾ കയ്യേറി രാത്രികളിലും അവധി ദിവസങ്ങളിലുമായി നിർമാണ പ്രവൃത്തികൾ നടക്കുന്നതായി റോഡ്‌സ് സബ് ഡിവിഷൻ ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പാതയോരം കയ്യേറുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും കയ്യേറ്റത്തിനെതിരെ സർക്കാരിന്റെ ശക്തമായ മറ്റ് ഉത്തരവുകൾ ഉണ്ടായിരിക്കെ അത് പാലിക്കാതെ സ്ഥായിയായി നിർമിച്ച നിർമിതികൾ കച്ചവടക്കാരും തട്ടുകടക്കാരും മറ്റ് സ്വകാര്യ വ്യക്തികളും എത്രയും പെട്ടെന്ന് പൊളിച്ച് ഒഴിയണമെന്ന് അധികൃതർ നിർദേശിച്ചു.

പൊതുമരാമത്ത് സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോകാത്തവരും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ജനങ്ങളുടെ സ്വൈരജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്ന കയ്യേറ്റങ്ങളും നിർമിതികളും വേറൊരു മുന്നറിയിപ്പില്ലാതെ ഉടൻ തന്നെ പൊലീസ്, റവന്യു, തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് കർശനമായി ഒഴിപ്പിക്കുമെന്നു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com