ADVERTISEMENT

പള്ളിക്കര ∙ ആരോഗ്യ, കാർഷിക, പാർപ്പിട മേഖലകൾക്ക് മുൻഗണന നൽകി പള്ളിക്കര പഞ്ചായത്ത് ബജറ്റ് . 40,56,62,361 രൂപ വരവും 37,69,35,618 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് നാസ്നീൻ വഹാബ് അവതരിപ്പിച്ചത്.  അതിദാരിദ്ര്യ ലഘൂകരണം, സംരംഭകത്വ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഖര-ദ്രവ മാലിന്യ സംസ്കരണം തുടങ്ങിയ  പദ്ധതികൾക്കും ബജറ്റിൽ മുൻഗണനയുണ്ട്.

ബേക്കൽ കോട്ട, പള്ളിക്കര ബീച്ച് പാർക്ക് ഉൾപ്പെടുന്ന പഞ്ചായത്തിൽ ടൂറിസം വികസന സാധ്യതയുള്ളതിനാൽ ടൂറിസം, ആർക്കിയോളജി വകുപ്പുകളുമായി ചേർന്ന് പദ്ധതി രേഖ തയാറാക്കി വികസനപ്രവർത്തനം നടത്തും.  പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, കുന്നൂച്ചി കുഞ്ഞിരാമൻ, പി.മണിമോഹൻ, എ.ബാലകൃഷ്ണൻ, പി.കെ.അബ്ദുല്ല, എം.പി.എ.ബഷീർ, സിദ്ദീഖ് പള്ളിപ്പുഴ, ജി.അംബുജാക്ഷൻ, സെക്രട്ടറി ജോൺ ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com