ADVERTISEMENT

കമ്പല്ലൂർ∙ബജറ്റിൽ പ്രഖ്യാപിച്ച റോഡ് വികസനത്തിൽ പ്രതീക്ഷയർപ്പിച്ച് മലയോര ഗ്രാമങ്ങൾ. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെമ്മരംകയം–കൊല്ലാട–ആയന്നൂർ–മണക്കടവ് റോഡ് ആധുനികവൽക്കരിക്കുന്നതിനാണു സംസ്ഥാന ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.ചെമ്മരംകയത്തുനിന്നു ചെറുപുഴയിൽനിന്നു കമ്പല്ലൂർ, കടുമേനി, പാടിയോട്ടുചാൽ, ചീമേനി ടൗണുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.  ഈ റോഡിന്റെ ഭാഗമായ ആയന്നൂർ–കൊല്ലാട റോഡ്, കെ.കുഞ്ഞിരാമൻ എംഎൽഎയായിരിക്കെ ആസ്ഥിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 50 ലക്ഷം രൂപ ചെലവിൽ നവീകരിച്ചത്.

എന്നാൽ കാലപ്പഴക്കത്താൽ ഈ റോഡ് ഇപ്പോൾ തകർന്ന നിലയിലാണ്. ചെറുപുഴ ചെക്ഡാം – അരിമ്പ– കടുമേനി, ചെക്ഡാം – ആയന്നൂർ – കൊല്ലാട, കൊല്ലാട – കമ്പല്ലൂർ – ചെമ്മരംകയം എന്നീ ഗ്രാമീണ റോഡുകളാണ് ഈ പദ്ധതി നിലവിൽ വരുന്നതോടെ നവീകരിക്കുക. മലയോര ഗ്രാമങ്ങളുടെ വികസനത്തിലേക്കു വഴിതുറക്കും വിധത്തിലുള്ള ഈ റോഡുകൾ ആധുനികവൽകരിക്കുന്നതോടെ മലയോരത്തെ ഉൾഗ്രാമങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com