കേരള കേന്ദ്ര സർവകലാശാല അത്‍ലറ്റിക് മീറ്റ്: സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ചാംപ്യന്മാർ
Mail This Article
×
പെരിയ∙കേരള കേന്ദ്ര സർവകലാശാല അത്‍ലറ്റിക് മീറ്റ് ‘ഊർജ–2024’ ൽ സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ഓവറോൾ ചാംപ്യന്മാരായി. സ്കൂൾ ഓഫ് എജ്യുക്കേഷൻ റണ്ണറപ്പായി. വിദ്യാർഥികളിൽ പുരുഷ വിഭാഗത്തിൽ ശിവ സുന്ദർ (എൻവയോൺമെന്റൽ സയൻസ്), വനിതാ വിഭാഗത്തിൽ ഇ.കെ.ആതിര(എജ്യൂക്കേഷൻ) എന്നിവർ വ്യക്തിഗത ചാംപ്യന്മാരായി. അധ്യാപക വിഭാഗത്തിൽ ഡോ ഇ.പ്രസാദും ഡോ മഞ്ജുവും അനധ്യാപക വിഭാഗത്തിൽ രതിൻകുമാറും വീണ വിജയനുമാണ് വ്യക്തിഗത ചാംപ്യൻമാർ. റജിസ്ട്രാർ ഡോ. എം.മുരളീധരൻ നമ്പ്യാർ സമ്മാനദാനം നടത്തി. അക്കാദമിക് ഡീൻ പ്രഫ. അമൃത് ജി.കുമാർ, ഫിസിക്കൽ എജ്യുക്കേഷൻ കൺസൽറ്റന്റ് ഡോ. മേലത്ത് ചന്ദ്രശേഖരൻ നായർ, സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റ് എ.ശ്രീഹരി, സ്പോർട്സ് സെക്രട്ടറി നവീൻ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.