ADVERTISEMENT

തൃക്കരിപ്പൂർ ∙ ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചു. പക്ഷേ,  തീരദേശ അതോറിറ്റിയുടെ ’മുട്ടാപ്പോക്ക് ന്യായത്തിൽ’ 10 അംഗ പട്ടികജാതി കുടുംബം ഓല ഷെഡ്ഡിൽ ദുരിതജീവിതം നയിക്കുന്നു. മെട്ടമ്മൽ വയലോടിയിലെ കൊടക്കൽ കുഞ്ഞിരാമന്റെ കുടുംബമാണ് അധികൃതരുടെ കരുണയില്ലായ്മയിൽ കണ്ണീര് കുടിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാൻ വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന് ഒടുവിൽ പട്ടികയിൽ ഇടം പിടിച്ചതാണ്. വീട് പണിയാൻ  നിർമാണ പെർമിറ്റിന് അപേക്ഷ കൊടുത്ത് വർഷം പിന്നിട്ടു. വില്ലനായി അവതരിച്ച തീരദേശ പരിപാലന അതോറിറ്റി ഇല്ലാത്ത നിയമം പറഞ്ഞ് വട്ടം കറക്കുകയാണ്. 

പതിറ്റാണ്ടുകൾക്ക് മുൻപ് പണിത, ഇടിഞ്ഞു പൊളിയാറായ വീട് പൊളിച്ച് മാറ്റി പുതിയ വീട് നിർമാണത്തിന് ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ കൊടുത്തു കാത്തിരുന്നതായിരുന്നു കുടുംബം.  പല കാരണം പറഞ്ഞു നിരസിച്ചു. ഒടുവിൽ പട്ടികയിൽ ഇടം നേടിയെങ്കിലും വീട് പണിയാൻ പെർമിറ്റിന് അപേക്ഷ കൊടുത്തപ്പോൾ പുഴയും വിട്ട് 60 മീറ്റർ മാത്രം അകലമായതിനാൽ പഞ്ചായത്ത്, അപേക്ഷ തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാ കമ്മിറ്റിയുടെ അനുമതിക്കായി സമർപ്പിച്ചു. നിലവിലുള്ള വീടിന്റെ തറ വിസ്തീർണത്തിൽ കുറവായിട്ടാണ് പുതിയ വീട് നിർമിക്കുന്നതെങ്കിൽ തീരദേശ പരിപാലന അതോറിറ്റിക്ക് നിർമാണ അനുമതി നൽകാമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരദേശ അതോറിറ്റിക്ക് അപേക്ഷ നൽകിയത്.

നിലവിലുള്ള വീടിന് 37 വർഷം കാലപ്പഴക്കമുണ്ടെന്ന സാക്ഷ്യപത്രവും പുതുതായി നിർമിക്കുന്ന വീട് നിലവിലുള്ള വീടിനേക്കാൾ തറ വിസ്തീർണ കുറവാണന്ന സാക്ഷ്യപത്രവും സ്കെച്ചും പഞ്ചായത്ത് അധികാരികൾ സമർപ്പിച്ചു. എന്നാൽ  ജില്ലാ അതോറിറ്റി പരിഗണിച്ചില്ല, പരിഗണിക്കാത്തതിന്റെ കാരണമാണ് വിചിത്രം. 1996 ലെ വീടിന്റെ തറ വിസ്തീർണം കാണിച്ചില്ല‌ എന്നാണ് കാരണം പറഞ്ഞത്.

40 സ്ക്വയർ മീറ്റർ തറ വിസ്തീർണമുള്ള നിലവിലുള്ള വീടിന് 37 വർഷം കാലപ്പഴക്കമുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയാൽ 1996 ലെ തറ വിസ്തീർണം ചോദിക്കേണ്ട വല്ല കാര്യവുമുണ്ടോ എന്ന ചോദ്യത്തിനു ഇതുവരെ ഉത്തരം വന്നിട്ടില്ല. അനുമതി എങ്ങിനെ കൊടുക്കാതിരിക്കാം എന്ന ഗവേഷണത്തിലേർപ്പെട്ട തീരദേശ പരിപാലന അതോറിറ്റി അധികൃതർ ഒരു ബന്ധവുമില്ലാത്ത ചോദ്യം ചോദിച്ചും അനുമതി അപേക്ഷ തള്ളിയും സാമ്പത്തികമായി വല്ലാതെ കഷ്ടതയനുഭവിക്കുന്ന കുടുംബത്തോട് ക്രൂരത കാട്ടുകയാണ്. അച്ചനും, അമ്മയും അവരുടെ 2 ആൺ മക്കളും അവരുടെ  ഭാര്യമാരും  മക്കളും അടങ്ങുന്ന 10 അംഗ കുടുംബം ഇപ്പോഴും താമസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com