ADVERTISEMENT

കാസർകോട്∙ ജില്ല വ്യവസായ കേന്ദ്രത്തിനു കീഴിൽ 2016 മേയ് മുതൽ 2023 നവംബർ വരെ 8 വർഷം കൊണ്ട് ജില്ലയിൽ സൃഷ്ടിച്ച തൊഴിലവസരങ്ങൾ 8452 മാത്രമെന്നു ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വിവരാവകാശ മറുപടി.കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് ജില്ലാ വ്യവസായ കേന്ദ്രം പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്.സംരംഭങ്ങൾക്ക് വേഗത്തിൽ അനുമതി നൽകാൻ ആരംഭിച്ച കെ-സ്വിഫ്റ്റ് വഴി 2023 നവംബർ 21 വരെ ലഭിച്ച 149 അപേക്ഷകളിൽ 63 എണ്ണത്തിന് അനുമതി നൽകി.

30 ദിവസത്തിനുള്ളിൽ അനുമതി നൽകിയത് 21 സംരംഭങ്ങൾക്ക് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.കണ്ണൂർ 33990, കോഴിക്കോട്  41580, വയനാട് 15864, മലപ്പുറം 465605, പാലക്കാട് 40207, തൃശൂർ 59485, പത്തനംതിട്ട 12110, കൊല്ലം 45884തിരുവനന്തപുരം 58544 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 8452 തൊഴിലവസരങ്ങൾ മാത്രമുള്ള കാസർകോട് മറ്റു ജില്ലകളെ അപേക്ഷിച്ച് പിറകിലാണ്. കാസർകോട് തന്ത്രപ്രധാനമായ സ്ഥലമാണെങ്കിലും ഇവിടെ വേണ്ടത്ര വ്യവസായ പാർക്കുകളും സൗകര്യങ്ങളും ഇല്ലാത്തതാണ് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതിനു കാരണമെന്നും ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ മുൻനിര കേന്ദ്രമായി മാറാനുള്ള സാധ്യത കാസർകോടിനുണ്ടെന്നും കെ.ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com