കാസർകോട് ജില്ലയിൽ ഇന്ന് (22-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
സിലക്‌ഷൻ ട്രയൽസ് 31ന്
കാസർകോട് ∙ 16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽ 31ന് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 01.09.2008നും 31.08.2010നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന ഒറിജിനൽ ജനന സർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്‌സുമായി അന്നേ ദിവസം 9നകം സ്റ്റേഡിയത്തിൽ എത്തണം. 9778179601.
ഐഎംഎ മെഡിക്കൽ ക്യാംപ് ഇന്ന്
ബദിയടുക്ക∙ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ശാഖയുടെ ഈ വർഷത്തെ സാമൂഹിക സേവന ദൗത്യത്തിന്റെ ഭാഗമായി ബദിയടുക്ക കൊറഗ കോളനിയിൽ ഇന്ന് രാവിലെ 9 മുതൽ 1 വരെ മെഡിക്കൽ ക്യാംപ് നടത്തും. ബദിയടുക്ക പഞ്ചായത്ത്, ഐഎംഎ, വിമ, ഐഎപി, ഗൈനക് സൊസൈറ്റി, ഒഫ്താൽമിക് സൊസൈറ്റി, ട്രൈബൽ മെഡിക്കൽ യൂണിറ്റ്, ജില്ലാ ടിബി സെന്റർ, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, ട്രൈബൽ വെൽഫെയർ വകുപ്പ്, ഡോ.സുരേഷ് ബാബു ഐ ഫൗണ്ടേഷൻ, എസ്ബി ലാബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തുന്നത്.
പുസ്തകചർച്ച 24ന്
നീലേശ്വരം∙തെരു സാമൂഹികക്ഷേമ വായനശാല ഗ്രന്ഥാലയം 24നു പുസ്തക ചർച്ച നടത്തും. വൈകിട്ടു 3 മണിക്ക് വായനശാല ഹാളിൽ ലളിതാംബിക അന്തർജനത്തിന്റെ അനശ്വരകഥകൾ എന്ന പുസ്തകമാണ് ചർച്ച ചെയ്യുക. സി.രമ മോഡറേറ്റർ ആകും.
എൽഡിഎഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ നാളെ
കാഞ്ഞങ്ങാട് ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് നടത്തുന്ന ജനകീയ പ്രതിഷേധ കൂട്ടായ്മ നാളെ വൈകിട്ട് 7ന് അലാമിപ്പള്ളിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധ കൂട്ടായ്മ.
പ്രതിഷേധ മാർച്ച് ഇന്ന്
തൃക്കരിപ്പൂർ∙പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ നയിക്കുന്ന പ്രതിഷേധ മാർച്ച് ഇന്നു വൈകിട്ട് തൃക്കരിപ്പൂരിൽ നടത്തുമെന്നു നേതാക്കൾ അറിയിച്ചു. ബീരിച്ചേരി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നു പുറപ്പെട്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
ഗീതാപഠന പദ്ധതി മൂന്നാം ഘട്ടം 24 മുതൽ
വിദ്യാനഗർ∙ചിന്മയ ധ്യാനമന്ദിരത്തിൽ ഭഗവദ് ഗീത സ്വാധ്യായ യജ്ഞം ഗീതാ പഠന പദ്ധതി മൂന്നാം ഘട്ടം 24ന് 9നു തുടങ്ങും. മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ എല്ലാ മാസങ്ങളിലും മൂന്നാമത്തെ ഞായറാഴ്ചകളിൽ ആയിരിക്കും പരിപാടി. 24ന് അർജുനവിഷാദയോഗമെന്ന ഒന്നാം അധ്യായമാണ് ചർച്ച ചെയ്യുക. 9നു ഗീത അഷ്ടോത്തര അർച്ചന, 9.15നു ഒന്നാം അധ്യായം ശ്ലോക പരിചയം, ചോദ്യോത്തരവേള, ഗീത ആരതി തുടങ്ങിയവ ഉണ്ടാകും.