അണ്ടർ 23 ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഇടം നേടി പനയാൽ സ്വദേശി
Mail This Article
×
കണ്ണൂർ ∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആക്രമണ നിരയ്ക്ക് കരുത്ത് പകരാൻ പയ്യന്നൂർ കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി പി.വി.വിഷ്ണു. മലേഷ്യൻ പര്യടനത്തിനുള്ള അണ്ടർ 23 ടീമിലാണ് കാസർകോട് പനയാൽ കുന്നൂച്ചി സ്വദേശി ഇടം നേടിയത്. നിലവിൽ ഈസ്റ്റ് ബംഗാൾ എഫ്സിയുടെ താരമാണ്.
ഐഎസ്എല്ലിലെ ഈ വർഷത്തെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന നേട്ടവും മികച്ച പ്രകടനവുമാണ് ഇന്ത്യൻ ടീമിലേക്കു വഴിയൊരുക്കിയത്. 2019ൽ സന്തോഷ് ട്രോഫി കേരള ടീമിൽ വിഷ്ണു അംഗമായിരുന്നു. 2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്ഥാനം നേടിയപ്പോൾ ഈ വിങ്ങർ മികച്ച പ്രകടനം കാഴ്ചവച്ചു. 2022-23ൽ പയ്യന്നൂർ കോളജ് ടീമിന്റെയും കണ്ണൂർ സർവകലാശാലയുടെയും നായകനായി. കുന്നൂച്ചിയിലെ കെ.ദിവാകരന്റെയും, ബി.സത്യഭാമയുടെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.