ജലജീവനിൽ ജലമില്ല !; മാസങ്ങളായി ജലം മുടങ്ങിയിട്ടും ചാർജ് ഈടാക്കി അധികൃതർ
Mail This Article
×
വെള്ളരിക്കുണ്ട്∙ ജലജീവൻ ശുദ്ധജല പദ്ധതിയിൽ നിന്ന് ജലം ലഭിക്കാതായതോടെ ഉപഭോക്താക്കൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വെസ്റ്റ് എളേരി ,ബളാൽ പഞ്ചായത്തുകളിലെ നാട്ടക്കൽ കോളനി, നാട്ടക്കൽകുന്ന്, കൊടിയൻകുണ്ട്, ബളാൽ പഞ്ചായത്തിലെ പാത്തിക്കരമുതൽ വെള്ളരിക്കുണ്ട് ടൗൺ വരയുള്ള പ്രദേശങ്ങളിലാണ് മാസങ്ങളായി കുടിവെള്ളവിതരണം മുടങ്ങിയത്. ജലവിതരണം ഇല്ലെങ്കിലും വാട്ടർ അതോറിറ്റി ഉപഭോക്താക്കളിൽനിന്നു ചാർജ് കൃത്യമായി ഈടാക്കുന്നതായും പരാതിയുണ്ട്. പദ്ധതി പ്രകാരം ഓരോവീടുകളിലും പൈപ്പും ടാപ്പും മീറ്ററും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളമാത്രം ഇല്ല. ഉപഭോക്താക്കളുടെ അടിയന്തരയോഗം ചേർന്ന് സമരപരിപാടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.