ADVERTISEMENT

അഭിമുഖം:കൊല്ലം∙ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 15ന് അഭിമുഖം നടത്തും. പ്ലസ്ടു, അതിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോൺ: 0474 2740615, 7012212473.

∙അടൂർ ഗവ. പോളിടെക്നിക്കിൽ ലക്ചറർ ഇൻ ആർക്കിടെക്ചർ തസ്തികയിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  13ന് രാവിലെ 10.30 ന് കോളജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04734 231776.

ശാസ്താംകോട്ട ∙ 110 കെ.വി സബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന‌ു രാവിലെ 8 മുതൽ വൈകിട്ട് 5വരെ 11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും. ശാസ്താംകോട്ട, മൈനാഗപ്പള്ളി, കടമ്പനാട്, ശൂരനാട്, മണപ്പള്ളി, പള്ളിക്കൽ എന്നീ കെഎസ്ഇബി സെക്‌ഷൻ ഓഫിസ് പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കരുനാഗപ്പള്ളി ∙ 66 കെവി സബ് സ്റ്റേഷന്റെ അപ്ഗ്രഡേഷൻ ജോലികളുമായി ബന്ധപ്പെട്ട് ഇന്നും 10 നും രാവിലെ 8 മുതൽ വൈകിട്ട് 5 നു വരെ കരുനാഗപ്പള്ളി സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെടും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com