മങ്ങാട്ട് അടിപ്പാത നിർമിക്കും; സ്ഥലപരിശോധന നടത്തി വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ

അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി മങ്ങാട് സന്ദർശിച്ചപ്പോൾ.
SHARE

കൊല്ലം ∙ ബൈപാസിൽ മങ്ങാട് അടിപ്പാത നിർമിക്കാൻ ധാരണ. ഇവിടെ അമ്പനാട് ജംക്‌ഷനു സമീപം വെഹിക്കുലാർ അണ്ടർ പാസ് സാങ്കേതിക സാമ്പത്തിക സാധ്യത പരിശോധിച്ചു നിർമിക്കുന്നതിനു ധാരണയായതായി എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. എംപിയുടെ നേതൃത്വത്തിൽ സ്ഥലപരിശോധനയും നടത്തി. ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളുമായി ചർച്ച നടത്തി. 

ചർച്ചയുടെ അടിസ്ഥാനത്തിൽ ബൈപാസിന്റെ കിഴക്കും പടിഞ്ഞാറും താമസിക്കുന്നവർക്കും സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും ആശുപത്രിയിലും ആരാധനാലയങ്ങളിലും പോകുന്നതിനുള്ള പൊതുവായ സൗകര്യം കണക്കിലെടുത്ത് അമ്പനാട് ജംക്‌ഷനു സമീപം അടിപ്പാത നിർമിക്കുന്നതിനു പൊതുധാരണയായി.  തുടർന്ന്, എംപിയുടെ സാന്നിധ്യത്തിൽ ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി ജനറൽ മാനേജരും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. മങ്ങാട് അമ്പനാട് ജംക്‌ഷനു സമീപം സാങ്കേതികവും സാമ്പത്തികവും സാധ്യത പരിശോധിച്ച് അണ്ടർപാസ് നിർമിക്കുന്ന സ്ഥലം നിശ്ചയിക്കാമെന്നു പ്രോജക്ട് ഡയറക്ടർ ഉറപ്പ് നൽകി. 

സാങ്കേതികമായ സ്ഥലപരിശോധന നടത്തി അമ്പനാട് ജംക്‌ഷനു സമീപം അടിപ്പാത നിർമിക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നും ധാരണയായി. അടിപ്പാത നിർമിക്കാനുള്ള നിവേദനം ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിൽ എംപി പ്രോജക്ട് ഡയറക്ടർക്കു കൈമാറി. യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി, കൗൺസിലർ ടി.ജി.ഗിരീഷ്, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രദീപ്, ശിവാലയ കൺസ്ട്രക്‌ഷൻസ് ജനറൽ മാനേജർ മോഹൻ, എം.വി.ഹെൻറി, സനൽ വാമദേവൻ, ജെ.സി.ഉദയസേനൻ, പ്രേമാനന്ദ്, ഡോ.സുബ്രഹ്മണ്യം, മുരുകദാസ്, ഹരിലാൽ, ബിനു, ഹരിപ്രസാദ്, മുരളി, ഷാജി, റിജു, സുജിത്, അലക്സ്, ജയ്പാൽ എന്നിവർ പങ്കെടുത്തു.

സുരക്ഷയില്ലാതെ ദേശീയപാത നിർമാണം: സബ് ജഡ്ജി സ്ഥലം സന്ദർശിച്ചു

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ അഞ്ജു മീരാ ബിർള ദേശീയപാത നിർമാണം നടക്കുന്ന കൊട്ടിയത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നു.

കൊട്ടിയം∙സുരക്ഷ ഒരുക്കാതെയുള്ള ദേശീയ പാത നിർമാണം സംബന്ധിച്ച് കൊട്ടിയം പൗരവേദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ അഞ്ജു മീരാ ബിർള സ്ഥലം  സന്ദർശിച്ചു. കൊട്ടിയം സിത്താര ജംക്‌ഷനിൽ ബാരിക്കേഡോ മുന്നറിയിപ്പ് ബോർഡോ സ്ഥാപിക്കാതെയാണ് നിർമാണം നടക്കുന്നതെന്ന്  നാട്ടുകാർ പറഞ്ഞു. വലിയ കുഴികൾ മൂലം വീടുകളിൽ നിന്നും  പുറത്തിറങ്ങാൻ കഴിയാതെ അംഗപരിമിതർ ഉൾപ്പെടെയുള്ളവർ ജഡ്ജിയോട് അവരുടെ ബുദ്ധിമുട്ടുകൾ പങ്കുവച്ചു. 

കലക്ടർ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരോട്  29 ന് ഹാജരാകാൻ  നിർദേശം നൽകിയിട്ടുണ്ട്. കൊട്ടിയം ജംക്‌ഷനിലെ നിർമാണ പ്രവർത്തനങ്ങളും സെക്രട്ടറി സന്ദർശിച്ചു.  കൊട്ടിയം  പൗരവേദി പ്രസിഡന്റ് എൻ.അജിത്കുമാർ, ട്രഷറർ സാജൻ കവറാട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ബിനോ ഭാർഗവൻ, അജീഷ് പാറവിള, എക്സിക്യൂട്ടീവ് അംഗം രാജേഷ്, സാഗർ കല്ലുകുഴി എന്നിവർ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിശദീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS