ഡ്രൈവിങ് പഠനത്തിനിടെ മർദനം; പരിശീലക അറസ്റ്റിൽ

driving-test
SHARE

കൊല്ലം∙ ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പരിശീലകയെ അറസ്റ്റ് ചെയ്തു. പള്ളിമുക്ക് സ്വദേശി ഷൈമ (36) ആണ് വനിത പൊലീസിന്റെ കസ്റ്റഡിയിലായത്.മാർച്ച് 8 മുതൽ ഷൈമയുടെ ഡ്രൈവിങ് സ്കൂളിൽ പഠനത്തിന് എത്തിയ കൊറ്റംകര സ്വദേശിയായ യുവതിക്കാണ് നിരന്തരമായി മർദനമേൽക്കേണ്ടി വന്നത്. കൈയിലും തോളിലും മർദനമേറ്റ പാടുകൾ കണ്ടതോടെ മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്.

തുടർന്ന് പരിശീലകയെ സമീപിച്ചപ്പോൾ പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ചുള്ള മർദനത്തിന്റെ പാടുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായാണ് പൊലീസ് പറയുന്നത്. തുടർന്ന് പരിശീലകയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു. വനിതാ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.പുഷ്പലത, എഎസ്ഐമാരായ ലതിക, സുധ, മിനി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA