പണവും സ്വർണവുമടങ്ങിയ പഴ്സ് തിരികെ നൽകി മാതൃകയായി ഷാജി
Mail This Article
×
ഓച്ചിറ ∙ ഓട്ടോ ഡ്രൈവർക്കു നഷ്ടമായ 4 പവനും പണവും ആംബുലൻസ് ഡ്രൈവറുടെ പത്തരമാറ്റ് സത്യസന്ധത കാരണം തിരികെ ലഭിച്ചു. ആലുംപീടിക പൗരവേദിയുടെ ആംബുലൻസ് ഡ്രൈവർ ഷാജി ഭവനത്തിൽ ഷാജിയാണു മാതൃകാപ്രവർത്തനം കാഴ്ച വച്ചത്. കഴിഞ്ഞ ദിവസം ആയിരംതെങ്ങിലെ ഓട്ടോ ഡ്രൈവർ രാജേഷിന് 4 പവൻ സ്വർണാഭരണങ്ങളും 4500 രൂപയും അടങ്ങിയ പഴ്സ് ഷാജിയുടെ കടയുടെ മുന്നിൽ വച്ചു നഷ്ടപ്പെട്ടു.
കടയുടെ മുന്നിൽ നിന്നു ലഭിച്ച പഴ്സ് ഷാജി എടുത്തു കടയിൽ സൂക്ഷിച്ച ശേഷം ഒരു രോഗിയെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കഴിഞ്ഞ് രാത്രി 8.30നു തിരികെ എത്തി പഴ്സിന്റെ ഉടമയെ കണ്ടെത്തി രാജേഷിനു കൈമാറി. ഷാജിയെ ആലുംപീടിക ഓട്ടോ ടാക്സി തൊഴിലാളി കൂട്ടായ്മ ആദരിച്ചു. കോവിഡ് സമയത്തെ മികച്ച സേവനത്തിന് ഒട്ടേറെ ആദരം ഷാജി ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.