ADVERTISEMENT

ശാസ്താംകോട്ട ∙ യുഎഇ രാജ്യാന്തര ഫാഷൻ ഐഡൽ ഷോയിൽ ഫസ്റ്റ് റണ്ണറപ്പും യുഎഇ അച്ചീവ്മെന്റ് പുരസ്കാരവും നേടി ശൂരനാട് സ്വദേശിയായ ഏഴു വയസ്സുകാരി മഹാലക്ഷ്മി. അബുദാബിയിൽ എൻജിനീയർമാരായ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി ആനന്ദ ഭവനിൽ ആനന്ദ് കുമാർ, നീന ദമ്പതികളുടെ ഏക മകളായ മഹാലക്ഷ്മി അബുദാബി സൺറൈസ് ഇംഗ്ലിഷ് പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

കഴിഞ്ഞ വർഷം മിസ് യുഎഇ കിഡ്സ്‌ ഇന്റർനാഷനൽ ഫസ്റ്റ് റണ്ണറപ്പും 2023ലെ ദുബായ് ഗൾഫ് ഐക്കൺ പുരസ്കാരവും നേടിയിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ്‌ റെക്കോർഡ്സ്, ഇന്റർനാഷനൽ ബുക്ക് ഓഫ്‌ റെക്കോർഡ്സ്, ബ്രിട്ടിഷ് വേൾഡ് റെക്കോർഡ്സ്, ചാംപ്യൻ ബുക്ക് ഒാഫ് റെക്കോർഡ്സ് എന്നിവ ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com