ADVERTISEMENT

ഓച്ചിറ∙ ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 29 അംഗം സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥി സംഘം അച്ചൻകോവിൽ കോട്ടവാസൽ വനത്തിലെ തൂവൽമലയിൽ കുടുങ്ങിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കും മെമ്മോ നൽകുമെന്ന് ഹയർ സെക്കൻഡറി ‍ റീജനൽ ഡയറക്ടർ കെ.സുധ . വിദ്യാർഥികളുടെ പ്രത്യേക ക്യാംപുകൾക്ക് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ‍നിന്ന് അനുമതി വാങ്ങണമെന്ന നിർദേശം എല്ലാ സ്കൂൾ അധികാരികൾക്കും നൽകുമെന്ന് ഡയറക്ടർ അറിയിച്ചു. 

വനം വകുപ്പ് പ്രകൃതി പഠന ക്യാംപിന്റെ മറവിലാണ് വിദ്യാർഥികളുമായി ആറംഗ റോവേഴ്സ് സംഘം ഉൾവനത്തിൽ പ്രവേശിച്ച് ട്രെക്കിങ് നടത്തിയതും പ്രതികൂല സാഹചര്യത്തിൽ വനത്തിൽ കുടുങ്ങിയതും. വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ സേനയും ചേർന്നാണ് 33 അംഗം സംഘത്തെ വനത്തിന് പുറത്തെത്തിച്ചത്. സംഭവത്തിൽ വനം വകുപ്പ് വനനിയമ പ്രകാരം റോവേഴ്സ് ടീം ലീഡർ തിരുവനന്തപുരം സ്വദേശി രാജേഷിനെതിരെ കേസെടുത്തു. എന്നാൽ

വനം വകുപ്പിനും സ്കൂൾ അധികൃതർക്കും പറ്റിയ ഗുരുതര വീഴ്ച മറിച്ചുവയ്ക്കുന്നതിനാണു വനിതകൾ ഉൾപ്പെടെയുള്ള റോവേഴ്സ് ടീമിനെതിരെ കേസെടുത്തതെന്ന ആക്ഷേപം ഉണ്ട്. വിദ്യാർഥി സംഘം വനത്തിൽ കുടുങ്ങിയ സംഭവത്തിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചതായും ട്രെക്കിങ്ങിന് അനുമതി വാങ്ങാതിരുന്നിട്ടും സംരക്ഷിത വനമേഖലയായ തൂവൽമലയിൽ 33 അംഗം സംഘം കയറിയത് എങ്ങനെ എന്നുള്ള ചോദ്യം ബാക്കിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com