ADVERTISEMENT

ഓയൂർ ∙ വെളിനല്ലൂർ ആയുർവേദ ഡിസ്പെൻസറിക്കു സ്വന്തം സ്ഥലത്ത് കെട്ടിടം എന്ന ജനങ്ങളുടെ ആവശ്യം യാഥാർഥ്യമാകുകയാണ്.  നാഷനൽ ആയുഷ് മിഷൻ പുതിയ കെട്ടിട നിർമാണത്തിന് ആദ്യ ഗഡുവായി 30 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉത്തരവായി.നിലവിൽ വാടക കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. 2020ൽ പുതിയ ഭരണസമിതി വെളിനല്ലൂർ പഞ്ചായത്തിൽ നിലവിൽ വന്ന ശേഷം ഉഗ്രംകുന്ന് വാർഡ് അംഗം ടി.കെ.ജ്യോതിദാസിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി 15 സെന്റ് ഭൂമി  രതീഷ് കുമാറും അമ്പിളിയും ചേർന്ന് ഡിസ്പെൻസറിക്ക് കെട്ടിടം പണിയാൻ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ സൗജന്യമായി ദാനാധാരം നടത്തി നൽകിയിരുന്നു.

ഇതോടെ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം എന്ന സ്വപ്നത്തിനു ചിറക് വെച്ചു. പഞ്ചായത്ത്‌ ഭരണസമിതി പുതിയ കെട്ടിടം വേണം എന്ന ആവശ്യം സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജെ.ചിഞ്ചു റാണിയെ അറിയിക്കുകയും തുടർന്ന് മന്ത്രിയുടെയും പഞ്ചായത്ത്‌ ഭരണസമിതിയുടെയും ഇടപെടലിനെ തുടർന്ന് എൻഎഎമ്മിൽ നിന്നു തുക അനുവദിച്ചു. എൻഎഎം സർക്കാർ ഏജൻസി ആയ കെഎച്ച്ആർഡബ്ല്യുഎസിനെ നിർമാണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തി. തുടർന്നാണ് നിർവഹണ ഏജൻസിക്കു ഭരണാനുമതി നൽകി നാഷനൽ ആയുഷ് മിഷനിൽ നിന്ന് ഉത്തരവായത്. നിർമാണ പ്രവൃത്തി 8 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ആണ് പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത് എന്ന് വെളിനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.അൻസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com