ADVERTISEMENT

പൂയപ്പള്ളി ∙ അമിതഭാരം തടി കയറ്റി യാത്ര തുടരുന്ന ലോറികൾ അപകടം വരുത്തുന്നതായി വ്യാപക പരാതി. പൂയപ്പള്ളി, ഓയൂർ കരിങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മുറിച്ചു മാറ്റുന്ന റബർ മരങ്ങൾ ആണ് ലോറികളിൽ അമിത അളവിൽ കയറ്റി പെരുമ്പാവൂരിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നത്.

ഗ്രാമീണ റോഡുകൾ മിക്കതും ഇടുങ്ങിയതാണ്. കഷ്ടിച്ചു ഒരു ലോറിക്ക് പോകാവുന്ന വീതിയേ ഉള്ളു. പിന്നിൽ വരുന്ന വാഹനങ്ങൾ തടി ലോറികൾ പ്രധാന റോഡുകളിൽ പ്രവേശിക്കും വരെ പിന്നാലെ പോകേണ്ട സ്ഥിതിയാണ്. 

വലിയ ഉയരത്തിൽ തടി കയറ്റിയ ലോറികൾ റോഡ് വശങ്ങളിലുള്ള മരങ്ങളിൽ തട്ടുകയും വൈദ്യുതി സർവീസ് വയറുകൾ, നെറ്റ് വർക്ക് കേബിളുകൾ എന്നിവയ്ക്ക് തകരാർ വരുത്തുന്നതും പതിവാണ്. 

മിക്കപ്പോഴും രാത്രിയാണ് അമിതഭാരം കയറ്റിയ തടി ലോറികളുടെ യാത്ര. ലോറികളുടെ മുകളിൽ പ്രവേശിച്ച് തൊഴിലാളികൾ കമ്പുകൾ ഉപയോഗിച്ചു സർവീസ് വയറുകളും കേബിളുകളും പൊക്കി മാറ്റുന്നത് അപകടസാധ്യത ഉണ്ടാക്കുന്നു.

അമിത ഭാരം കയറ്റിയ ലോറികളുടെ യാത്രയ്ക്ക് അധികൃതരുടെ ഒത്താശ ചെയ്യുന്നതായും ആരോപണം ഉണ്ട്. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും കേബിൾ നെറ്റ് വർക്ക് ഉടമകളും ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com