ADVERTISEMENT

ചന്ദനത്തോപ്പ്∙ മൂന്ന് വർഷത്തിൽ ഏറെയായി ശാപമോക്ഷം കാത്ത് കിടക്കുകയാണ് കൊറ്റങ്കര പഞ്ചായത്തിലെ മാമൂട് കുറ്റിയിൽ - മുണ്ടഞ്ചിറ മാടൻക്കാവ് റോഡ്. നവീകരണം ഇല്ലാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഉണ്ടാകുന്ന പൊടി ശല്യം കാരണം കാൽനടയായും യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. റോഡ് വക്കിൽ മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ ശല്യവും രൂക്ഷമാണ്.കൊല്ലം - തിരുമംഗലം ദേശീയപാതയിൽ നിന്ന് ആരംഭിച്ച് മുണ്ടഞ്ചിറ മാടൻക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്താണ് യാത്ര ദുരിതം ഏറെയും. റോഡിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇറക്കം ആയതിനാൽ വളരെ കഷ്ടപ്പെട്ടാണ് വാഹനങ്ങൾ പോകുന്നത്.

മാടൻകാവ് മുതൽ വേലൻകോണം വരെ ജല വിതരണ പദ്ധതിക്ക് വേണ്ടി എടുത്ത കുഴികൾ കൃത്യമായി മൂടിയിട്ടില്ല. ആയതിനാൽ റോഡിന് മധ്യ ഭാഗത്ത് കൂടി മാത്രമേ വാഹനങ്ങൾ കടന്ന് പോകുകയുള്ളൂ. മുണ്ടഞ്ചിറ ഏലാ ഭാഗത്തെ കലുങ്കിന്റെ ഒരു വശത്തെ മണ്ണ് ഇടിഞ്ഞ് പോയതോടെ വലിയ വാഹനങ്ങൾ കടന്ന് പോകുന്നതിന് നിയന്ത്രണമുണ്ട്.കലുങ്കിന് അടിയിൽ മണ്ണ് കൂടി കിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെട്ട് ഏല വെള്ളക്കെട്ടായി. കടുത്ത വേനലിൽ പോലും വെള്ളം വറ്റില്ല. ഏലായിൽ ഓര് വെള്ളം നിറഞ്ഞതിനാൽ സമീപത്തെ വീടുകളിലെ കിണറുകളിലും ഓര് നിറഞ്ഞിരിക്കുകയാണ്. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ബന്ധപ്പെട്ട അധികാരികൾ യാത്രാ ദുരിതം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com