ADVERTISEMENT

കൊല്ലം ∙ മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്തെ തീരം സംരക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പുനർഗേഹം പദ്ധതി അനുസരിച്ച് ഒഴിഞ്ഞു പോകാൻ സമ്മതിച്ചിട്ടുളള വീട്ടുകാർക്കു പോലും 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഇനിയും നൽകിയിട്ടില്ല.    ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുളളത്. ശാശ്വത പരിഹാരമുണ്ടാക്കാൻ പുലിമുട്ടോടു കൂടിയ കടൽഭിത്തികൾ നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

എം.പിയോടൊപ്പം ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ. എ. അസീസ്, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഡി. ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, ഡിസിസി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, എം. എം. സഞ്ജീവ് കുമാർ, കുരുവിള ജോസഫ്, മുണ്ടയ്ക്കൽ രാജശേഖരൻ, ജോൺസൺ, ശാന്തിനി ശുഭദേവൻ, ബ്രിജിത്ത്, സമരസമിതി കൺവീനർ ബിജു വെടിക്കുന്ന് തുടങ്ങിയവരും ഉണ്ടായിരുന്നു.

കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും:കൃഷ്ണകുമാർ
കൊല്ലം ∙ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന മുണ്ടയ്ക്കൽ തീരദേശ നിവാസികളെ കൊല്ലം ലോക്‌സഭ മണ്ഡലം ബിജെപി സ്ഥാനാർഥി ജി.കൃഷ്ണകുമാർ സന്ദർശിച്ചു. കടൽവെള്ളം കയറി 4 വീടുകൾ തകർന്നതായും ഓരോ തവണ കടൽക്ഷോഭം ഉണ്ടാകുമ്പോഴും ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നു.വീടുകൾ തകരുകയും വീട്ടുസാധനങ്ങൾ ഉപയോഗ ശൂന്യമാകുകയും റോഡുകൾ നശിക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറഞ്ഞു. പുലിമുട്ട് നിർമിച്ചു നൽകാനും ഈ ദുരിതത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താനും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.മുണ്ടയ്ക്കൽ തീരദേശവാസികളുടെ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി ചർച്ച നടത്തി നടപടി സ്വീകരിക്കാമെന്നു കൃഷ്ണകുമാർ അറിയിച്ചു.

‘നഷ്ടപരിഹാരം നൽകണം ’
കൊല്ലം ∙   കടലാക്രമണത്തിൽ മുണ്ടയ്ക്കൽ മേഖലയിൽ വീടും വസ്തുവും നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നു കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് സെബാസ്റ്റ്യൻ, ജാക്സൺ നീണ്ടകര, ലെറ്റീഷ്യ, അനിൽ ജോൺ ഫ്രാൻസിസ്, വിൻസി ബൈജു, ജോസഫ്കുട്ടി കടവിൽ, ജോയി ഫ്രാൻസിസ്, എഡിസൺ, ഡോമിനിക് ജോസഫ്, അജിത ഷാജി, ആൻഡ്രൂസ് സിൽവ, സാലി സഖറിയാസ്, റോണ റിബൈറോ എന്നിവർ പ്രസംഗിച്ചു.

‘സഹായം എത്തിക്കണം’
കൊല്ലം ∙ മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്തെ രൂക്ഷമായ കടലേറ്റം മൂലം ദുരിതമനുഭവിക്കുന്ന തീരവാസികൾക്കു സഹായം എത്തിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നു കൊല്ലം പീപ്പിൾ സോഷ്യോ കൾചറൽ ഫോറം പ്രസിഡന്റ് എ.ജെ.ഡിക്രൂസ്, സെക്രട്ടറി എസ്.സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

‘അധികൃതരുടേത്  അനങ്ങാപ്പാറ നയം’ 
കൊല്ലം∙ മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും ദേവാലയങ്ങളും കടലാക്രമണത്തിൽ തകർന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് ആരോപിച്ചു. ഒന്നര മാസം മുൻപ് ഈ പ്രദേശത്ത് രൂക്ഷമായ കടലാക്രമണം ഉണ്ടായപ്പോൾ മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെ 4 പുലിമൂട്ടുകൾ നിർമിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും അതിനുള്ള നടപടികൾ കൈക്കൊണ്ടില്ല. ഇത് പ്രതിഷേധാർഹമാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി റാഫേൽ കുര്യൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com