ADVERTISEMENT

കൊല്ലം∙ ജനഹിതം രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങൾ കേന്ദ്രസേനയുടെ കാവലിൽ സ്ട്രോങ് മുറിയിൽ. 39 ദിവസം സ്ട്രോങ് മുറിയിൽ കഴിയുന്ന യന്ത്രങ്ങൾ വോട്ടെണ്ണൽ ദിവസമായ ജൂൺ  4ന് പുറത്തെടുത്ത് ഫലം പ്രഖ്യാപിക്കും.കൊല്ലം ലോക് സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് അലോഷ്യസ് സ്കൂളിലെ സ്ട്രോങ് മുറിയിലേക്ക് മാറ്റിയത്.

മണ്ഡലത്തിലെ 1215 പോളിങ് സ്റ്റേഷനിൽ നിന്നുള്ള കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് സ്ട്രോങ് മുറിയിലേക്ക് മാറ്റിയത്. വോട്ടെടുപ്പിനിടെ തകരാറായപ്പോൾ മാറ്റി സ്ഥാപിച്ച യന്ത്രം ഉൾപ്പെടെയാണ് സ്ട്രോങ് മുറിയിൽ.  റിസർവ് ആയി കരുതിയിരുന്നതിൽ ഉപയോഗിക്കാത്ത വോട്ടിങ് യന്ത്രങ്ങൾ  സീൽ ചെയ്ത് ഡിസിസി ഓഫിസിന് സമീപമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വെയർ ഹൗസിലേക്ക് മാറ്റി. 

വോട്ടെടുപ്പു പൂർത്തിയായ ശേഷം യന്ത്രം ഉൾപ്പെടെ ബാലറ്റ് യൂണിറ്റുകൾ ഉദ്യോഗസ്ഥർ മടക്കി ഏൽപിച്ചത് അതതു നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലാണ്. അവിടെയുള്ള താൽക്കാലിക സ്ട്രോങ് മുറിയിലേക്ക് മാറ്റിയ യന്ത്രങ്ങൾ ഇന്നലെ രാവിലെയാണ് വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് മുറിയിലേക്ക് പൊലീസ് കാവലിൽ കൊണ്ടുവന്നത്.

തിരഞ്ഞെടുപ്പ് നിരീക്ഷകൻ അർഹാന പാൽ സിങ് പന്തുവിന്റെ സാന്നിധ്യത്തിൽ രാവിലെ 9.30മുതൽ ആണ് സ്ട്രോങ് മുറിയിലേക്ക് മാറ്റി തുടങ്ങി.  ഉച്ചയ്ക്ക് ഒന്നിന് പൂർത്തിയായി. തുടർന്നു സ്ട്രോങ് മുറി പൂട്ടി സീൽ ചെയ്തു 24 മണിക്കൂറും കേന്ദ്രസേനയുടെ കാവൽ ഏർപ്പെടുത്തി. ത്രിതല സുരക്ഷയാണ് സ്ട്രോങ് മുറിക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. സ്കൂളിലെ കാവൽ ലോക്കൽ പൊലീസിന്റെ ചുമതലയിലാണ്. മഫ്തിയിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com