ADVERTISEMENT

വൈക്കം ∙ അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാടാണ് പ്രാതൽ. അമ്പലപ്പുഴ ശ്രീകൃഷ്ണനു പാൽ പായസവും കൊട്ടാരക്കര ഗണപതിക്ക് ഉണ്ണിയപ്പവും പ്രിയമെന്നപോലെ വൈക്കത്തപ്പന്റെ ഇഷ്ട ഭോജ്യം പ്രാതലാണ്. പരശുരാമൻ പ്രതിഷ്ഠാ കാലത്ത് വിഭവ സമൃദ്ധവും മൃഷ്ടാന്നവുമായി നടത്തിയ അന്നദാനം അത്യന്തം പ്രിയങ്കരമാണന്ന് വൈക്കത്തപ്പൻ പരശുരാമനോട് അരുൾ ചെയ്തുവെന്ന് ഐതിഹ്യം.

വൈക്കത്ത് ആരും പട്ടിണി കിടക്കുന്നത് ഭഗവാന് ഇഷ്ടമല്ല. അത്താഴ പൂജയ്ക്ക് ശേഷം നട അടയ്ക്കുന്നതിന് മുൻപ് അത്താഴ പഷ്ണിക്കാർ ആരെങ്കിലും ഉണ്ടോ എന്ന് മേൽശാന്തി വിളിച്ചു ചോദിക്കും. ഉണ്ടെങ്കിൽ അവരെ ഊട്ടിയ ശേഷമേ നട അടയ്ക്കാവൂ എന്നതാണ് ഇവിടത്തെ ആചാരം. പഴയകാലത്ത് 551 പറ അരി വരെ പ്രാതലിന് ഉപയോഗിച്ചിരുന്നു.

∙ രാജഭരണകാലത്ത് 365 ദിവസവും ക്ഷേത്രത്തിൽ എത്തിയിരുന്ന ഭക്തർക്ക് പ്രാതൽ നൽകിയിരുന്നു. ഇപ്പോൾ വിശേഷ ദിവസങ്ങളിൽ ദേവസ്വവും മറ്റു ദിവസങ്ങളിൽ ഭക്തരും വഴിപാടായാണ് പ്രാതൽ നടത്തുന്നത്. നിത്യേന അന്നദാന ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്നദാനവും നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നാലമ്പലത്തിനോട് ചേർന്നുള്ള വലിയ അടുക്കളയിലാണ് ചോറും പായസവും കാളനും തയാറാക്കുന്നത്. മറ്റു വിഭവങ്ങൾ ക്ഷേത്ര ഊട്ടുപുരയോടു ചേർന്നുള്ള  ചെറുകറിപ്പുരയിലും.

∙ മുട്ടസ്സു മനയിലെ നമ്പൂതിരിക്കാണ് ദേഹണ്ഡത്തിനുള്ള അവകാശം. ഈ അവകാശം ലഭിച്ചതിനു പിന്നിലും ഒരു കഥയുണ്ട് .

ഒരിക്കൽ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർ ഭഗവാനെ ശ്രീകോവിലിൽ കണ്ടില്ല. വലിയ അടുക്കളയിൽ പഴപ്രഥമൻ ഇളക്കി കൊണ്ടിരുന്ന ഭഗവാനെ ജ്ഞാന ദൃഷ്ടിയാൽ വില്യം മംഗലം കണ്ടു. സ്വാമിയാർ വന്ന വിവരം അറിഞ്ഞ  വൈക്കത്തപ്പൻ അടുത്തുണ്ടായിരുന്ന മുട്ടസ്സു നമ്പൂതിരിയെ ചട്ടുകം ഏൽപിച്ചതായി പറയുന്നു. അന്ന് മുതൽ വലിയ അടുക്കളയിലെ ദേഹണ്ഡത്തിനുള്ള അവകാശം മുട്ടസ്സു മനയിലെ നമ്പൂതിരിക്കാണ്.

∙ പ്രാതലിനു കറിക്കു നുറുക്കാനുള്ള അവകാശം പതിനാറൻ മാർ എന്ന് അറിയപ്പെടുന്നവർക്കാണ്. മറ്റൊരിക്കൽ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ ശ്രീകോവിലിൽ ഭഗവാനെ കാണാത്തതിനാൽ ചുറ്റും നോക്കി നാലമ്പലത്തിനകത്ത് വടക്കു ഭാഗത്ത് ഒരു ബ്രാഹ്മണൻ ഉണ്ണുന്നതു കണ്ടു. അത് വൈക്കത്തപ്പൻ ആണെന്ന് സ്വാമിയാർക്ക് മനസ്സിലായി. എന്നാൽ വൈക്കത്തപ്പൻ ഉടനെ മറഞ്ഞു.

വില്വമംഗലം ക്ഷേത്രം ഭരിച്ചിരുന്ന ഊരാണ്മക്കാരെ വിളിച്ച്  വടക്കേ വലിയമ്പലത്തിൽ കിടക്കുന്ന ഇല (ഭഗവാന്റെ ഉച്ചിഷ്ടം ) മണ്ഡപത്തിൽ കുഴിച്ചിടാൻ നിർദേശിച്ച പ്രകാരം മതിൽക്കെട്ടിനകത്ത് തെക്കു കിഴക്കു മൂലയിൽ ആൽമരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. വിവരം അറിഞ്ഞ സ്വാമിയാർ മണ്ഡപത്തിൽ കുഴിച്ചിട്ടിരുന്നു എങ്കിൽ ഇവിടെ എന്നും മൃഷ്ടാന്നഭോജനം ആയിരുന്നേനെ എന്നും മതിലിനകത്തു തന്നെ കുഴിച്ചു മൂടിയതിനാൽ മുട്ടു വരില്ലെന്നും പറഞ്ഞുവെന്നും ഐതിഹ്യമുണ്ട്.

നാലമ്പലത്തിനകത്ത് വടക്കേനടയിൽ നിന്ന് കിഴക്കോട്ടുള്ള നീട്ടിന്റെ നടുഭാഗത്തായി ഒരു കരിങ്കൽ തളമുണ്ട്. വില്വം മംഗലം വന്നപ്പോൾ ഭഗവാൻ അമൃതേത്ത് കഴിച്ചു കൊണ്ടിരുന്ന സ്ഥലമാണിതെന്നും വിശ്വസിക്കുന്നു. അവിടെ വൈക്കത്തപ്പനെ സങ്കൽപിച്ച് വിളക്കു വച്ച് എല്ലാ വിഭവങ്ങളും വിളമ്പും. ഈ ഭാഗമാണ് മാന്യ സ്ഥാനം എന്ന് അറിയപ്പെടുന്നത്. ഇപ്പോഴും ഈ രീതിയിൽ തന്നെയാണ് പ്രാതൽ നടക്കുന്നത്.ശ്രീകോവിൽ അടച്ച ശേഷമാണ് പ്രാതൽ ഈ സമയം പ്രാതൽ കഴിക്കാൻ എത്തുന്ന ഭക്തരുടെ ഇടയിലേക്ക് ഭഗവാൻ പോകുന്നു എന്ന് സങ്കൽപം.

കൈലാസം വിഡിയോ പ്രദർശനം

∙ ഇന്ന് വൈകിട്ട് 4മുതൽ കൈലാസം വിഡിയോ പ്രദർശനം ആരംഭിക്കും. മലയാള മനോരമ ഫൊട്ടോഗ്രാഫർമാർ നേരിട്ട് പകർത്തിയ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയാണ് സൗജന്യമായി പ്രദർശിപ്പിക്കുന്നത്.

വൈക്കം ∙ മലയാള മനോരമ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ആരംഭിച്ച കാഴ്ചപ്പൂരം ഫോട്ടോ പ്രദർശന ഹാളിൽ ഇന്നലെയും വൻ തിരക്ക് അനുഭവപ്പെട്ടു. വൈക്കം ക്ഷേത്രം, മറ്റ് പുരാതന ക്ഷേത്രം എന്നിവിടത്തെ ആചാര അനുഷ്ഠാനങ്ങൾ മനോരമ ഫൊട്ടോഗ്രാഫർമാർ പകർത്തിയ ചിത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 

∙ സത്യഗ്രഹ സ്മാരക ഹാളിൽ ആരംഭിച്ച മലയാള മനോരമ പുസ്തകമേളയിൽ തകർപ്പൻ ഓഫറുകൾ. മനോരമ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങൾക്കും 20ശതമാനം കിഴിവ്. 200 രൂപയ്ക്ക് മുകളിൽ പുസ്തകം വാങ്ങുന്നവർക്ക് സ്ക്രാച്ച് കാർഡിലൂടെ ഫ്രീ ബുക്സ് ഓഫറുകളും ലഭിക്കും. കൂടാതെ കർഷകശ്രീ, സമ്പാദ്യം, ആരോഗ്യം എന്നിവയുടെ വാർഷിക വരിസംഖ്യ അടയ്ക്കുമ്പോൾ 2023ലെ ആകർഷകമായ ഡയറികൾ സൗജന്യമായി ലഭിക്കും.

∙ അഷ്ടമി പ്രശ്നോത്തരിയുടെ ഇന്നലത്തെ ചോദ്യത്തിന്റെ നറുക്കെടുപ്പ് ഇന്ന് രാവിലെ 11ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കും. ശരി ഉത്തരം ലഭിക്കുന്ന ഭാഗ്യശാലിക്കു വിവിധങ്ങളായ സമ്മാനമാണ് മനോരമ ഒരുക്കിയിട്ടുള്ളത്.

∙ എം ഫോർ മാരി റജിസ്ട്രേഷൻ ഡ്രൈവ് വൈക്കം സത്യഗ്രഹ ഹാളിൽ.

മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് അറിയാനും പ്രൊഫൈലുകൾ‍ റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും റജിസ്ട്രേഷൻ‍ ഡ്രൈവ് 17വരെ വൈക്കം സത്യഗ്രഹ ഹാളിൽ നടക്കും.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 5 മുതൽ 6.20 വരെ പാരായണം, 6.20ന് ആത്മീയ പ്രഭാഷണം, 7ന് വൈക്കം ശിവഹരിയുടെ ഹൃദയജപലഹരി, 7.40ന് ഹരിനന്ദനയും സംഘവും ഭജൻസ്, 8.20ന് പൂത്തോട്ട ഹരിനന്ദനയും സംഘവും ഭജൻ‍സ്, 8.20ന് വൈക്കം കീഴ്ശാന്തി അന്തർജന സമാജത്തിന്റെ തിരുവാതിര, 8.50ന് മാനസ അനൂപിന്റെ ക്ലാസിക്കൽ നൃത്തം, 9.30ന് സേതുനാഥിന്റെ പുല്ലാംകുഴൽ സോളോ, 10ന് വലിയ ശ്രീബലി, നാഗസ്വരം – ടി.പി.രാമനാഥൻ, പട്ടണമംഗലം പി.ജി.യുവരാജ്, തകിൽ കെ.എസ്.കെ.മണികണ്ഠൻ, കെ.പി.വെങ്കിടേശൻ, ഉച്ചയ്ക്ക് 1ന് ചോറ്റാനിക്കര സത്യൻ നാരായണ മാരാരും സംഘവും മേജർസെറ്റ് പഞ്ചവാദ്യം,

1.40ന് കൃഷ്ണവേണി നായരിന്റെ നൃത്തനൃത്യങ്ങൾ, 2.20ന് മീര എം.നായരിന്റെ സംഗീത കച്ചേരി, 3.30ന് ജ്യോതിലക്ഷ്മി വല്ലൂത്തറയുടെ സംഗീത കച്ചേരി, വൈകിട്ട് 4ന് വൈക്കം അനിൽകുമാറും സംഘവും സംഗീത സദസ്സ്, 5ന് കാഴ്ചശ്രീബലി, 6ന് മുടികൊണ്ടാൻ എസ്.എൻ രമേഷും സംഘവും വീണ വേണു സമന്വയം, രാത്രി 8ന് കോട്ടയം അനുരൂപും സംഘവും ക്ലാസിക്കൽ ഫ്യൂഷൻ, 11ന് വലിയ വിളക്ക്, 12ന് നന്ദിത ഗ്രൂപ്പ് ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com