ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിൽ വച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെയാണു കരുതൽ തടങ്കലിലാക്കിയത്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ നിബു ഷൗക്കത്ത്,

Also read: കോട്ടയത്ത് മുഖ്യമന്ത്രിക്കായി സുരക്ഷയുടെ 'കോട്ട ; ഇടവഴികളിലെല്ലാം പൊലീസ്, മരണാനന്തരച്ചടങ്ങിന് പോയ നേതാവും കരുതൽ തടങ്കലിൽ

ജിൻസൺ ചെറുമല, എം.കെ.ഷെമീർ, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം.ഷാജി, ജനറൽ സെക്രട്ടറിമാരായ അബ്ദുൽ ഫത്താഹ്, മാത്യു കുളങ്ങര, ബ്ലോക്ക് സെക്രട്ടറിമാരായ കെ.എസ്.ഷിനാസ്, അൽഫാസ് റഷീദ്, എം.കെ.നിസാമുദ്ദീൻ , അബീസ് ടി.ഇസ്മായിൽ, അസീബ് സൈനുദ്ദീൻ, വി.ബി.ഹാഷിം, റിയാസ് കളരിക്കൽ, ഫൈസൽ മഠത്തിൽ, ഹാഷിം പട്ടിമറ്റം, കെഎസ്‌യു ജില്ലാ സെക്രട്ടറി കെ.എൻ.നൈസാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com