കോട്ടയം ∙ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ മണ്ണകത്തു വീട്ടിൽ ഷാരോൺ ഷാജി (21)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെത്തിയ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയെന്നും കയ്യിൽ പിടിച്ചെന്നും എതിർക്കാൻ ശ്രമിച്ചപ്പോൾ കരണത്തടിച്ചെന്നും പൊലീസ് പറഞ്ഞു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്.എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്ഐ എം.എച്ച്.അനുരാജ്, ജിജി ലൂക്കോസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് രാജ്, അരുൺ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.
വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.