ADVERTISEMENT

കോട്ടയം ∙ ആറാം തലമുറ ഫോണുകളിൽ റേഡിയേഷൻ കുറയ്ക്കാനുള്ള കവചം ചിലപ്പോൾ കോട്ടയത്തിന്റെ സംഭാവനയാകും. 6ജി നെറ്റ്‌വർക് സുഗമമാക്കാൻ മൊബൈൽ ഫോണുൾപ്പടെയുള്ള വയർലെസ് ഡിവൈസുകളിൽ സ്ഥാപിക്കാവുന്ന പരിസ്ഥിതിസൗഹൃദ ഷീൽഡ് എംജി സർവകലാശാല വികസിപ്പിച്ചു.

കൈതയുടെ ഇലയിൽ നിന്നും മറ്റു സസ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സെലുലോസ് നാനോ ഫൈബറുകളും കരിമ്പിൻചണ്ടി കത്തിച്ചു തയാറാക്കുന്ന ബയോ കാർബണും ഉപയോഗിച്ചു തയാറാക്കിയ പ്രകൃതിദത്ത ഷീൽഡുകളാണ് വികസിപ്പിച്ചത്. ഇതു സംബന്ധിച്ച ഗവേഷണ പ്രബന്ധം കെമിക്കൽ എൻജിനീയറിങ് രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചെന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ വിശ്വേശ്വരയ്യ പിഎച്ച്ഡി പദ്ധതിയുടെ ഭാഗമായി വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെയും ഡോ.നന്ദകുമാർ കളരിക്കലിന്റെയും നേതൃത്വത്തിൽ 2 വർഷം മുൻപ് ആരംഭിച്ച ഗവേഷണമാണിത്. ഗവേഷക സംഘത്തിലുണ്ടായിരുന്ന വിദ്യാർഥിയും ഇപ്പോൾ സർവകലാശാലയിൽ താൽക്കാലിക അധ്യാപകനുമായ അവിനാശ് ആർ. പൈയ്ക്കു ബ്രിട്ടിഷ് കൗൺസിലിന്റെ ന്യൂട്ടൺ ഭാഭ ഫെലോഷിപ്പ് ലഭിച്ചതിനെ തുടർന്നു ബ്രിട്ടനിലെ ലങ്കഷർ സർവകലാശാലയുമായി ചേർന്നു രണ്ടാം ഘട്ട ഗവേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com