കൈലാസപുരത്ത് അപകടം തുടരുന്നു സൈക്കിൾ യാത്രക്കാരൻ വീണു; കാൽമുട്ടിന് പരുക്ക്

അപകടത്തിൽ പരുക്കേറ്റ കെ.ആർ.രമണൻ.
SHARE

കടുത്തുരുത്തി ∙ പിറവം റോഡിലെ കുഴിയിൽ വീണ്ടും അപകടം. കുഴിയിൽ സൈക്കിൾ മറിഞ്ഞ് റിട്ട. ബിഎസ്എൻഎൽ ജീവനക്കാരന്റെ കാൽമുട്ടു തകർന്നു. കൈലാസപുരം കൊല്ലംതറ വീട്ടിൽ കെ.ആർ. രമണന്റെ (75) ഇടതുകാലിനാണു പരുക്ക്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30നു കൈലാസപുരം ഭാഗത്താണ് അപകടം. ടൗണിൽ നിന്നു വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുമ്പോഴാണു സംഭവം.   വെള്ളം നിറഞ്ഞ കുഴിയിലേക്ക് സൈക്കിൾ പതിച്ചു.നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഒരാഴ്ച മുൻപ് ഇതേ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരി നഴ്സിന്റെ പല്ലുകൾ നഷ്ടമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് പകർച്ച വ്യാധി വിഭാഗം വാർഡിലെ സ്റ്റാഫ് നഴ്സ് ജൂലി തോമസിനാണ് (46) പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു ജോലി കഴിഞ്ഞ് മങ്ങാട്ടെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം. മുഖം അടിച്ച് റോഡിൽ വീഴുകയായിരുന്നു.ഇപ്പോഴും ചികിത്സയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS