ADVERTISEMENT

കോട്ടയം ∙ കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് 19നു കൊടിയേറും. 27നാണു പ്രസിദ്ധമായ തൃക്കാർത്തിക ദർശനം. 26ന് രാവിലെ 9ന് തൃക്കാർത്തിക പ്രസാദമൂട്ടിനുള്ള കറിക്കരിയൽ. 27ന് രാവിലെ 9ന് പ്രസാദമൂട്ട്. വൈകിട്ട് 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ്. 28ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 19ന് വൈകിട്ട് 4ന് തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ.എൻ.കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 6നു സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

 ഉത്സവ കമ്മിറ്റി കൺവീനർ എസ്.വിജയകുമാർ അധ്യക്ഷത വഹിക്കും. ദേവീകാർത്യായനി പുരസ്കാരം വാദ്യകലാകാരൻ തേരോഴി രാമക്കുറുപ്പ് ഏറ്റുവാങ്ങും. കലാപരിപാടി ഉദ്ഘാടനം നർത്തകി ഡോ. രാജശ്രീ വാരിയർ നിർവഹിക്കും. 8.30ന് ഡോ. രാജശ്രീ വാരിയർ അവതരിപ്പിക്കുന്ന ഭരതനാട്യം. 20ന് വൈകിട്ട് 8.30ന് വേലവിളക്ക്, കുടമാളൂർ മുരളീധര മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. 21ന് വൈകിട്ട് 8.30ന് കണ്ണൂർ പത്മനാഭൻ വാക്ക നയിക്കുന്ന തെയ്യം. 

22ന്  8.30ന് കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന ദേവഗാനമാലിക. 23ന്  9.30ന് മേജർ സെറ്റ് കഥകളി– ബാലിവിജയം, അംബരീഷചരിതം. 24ന്  9.30ന് മേജർ സെറ്റ് കഥകളി– ഉത്തരാസ്വയംവരം, ദക്ഷയാഗം.ഏഴാം ഉത്സവ ദിനമായ 25ന് രാവിലെ 8.15ന് അശ്വതി ആറാട്ട് എഴുന്നള്ളിപ്പ്.

കിഴക്കേ ആലിൻചുവട്ടിൽ കുടമാറ്റം, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം. 11.30ന് കൊടിമരച്ചുവട്ടിൽ അശ്വതി തിരുമുൽക്കാഴ്ചയ്ക്ക് ജില്ലാ കലക്ടർ വി.വിഘ്നേശ്വരി, മധുര മീനാക്ഷി ക്ഷേത്ര    പുരോഹിതൻ എസ്.കെ.രാജഭട്ടർ, ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരി എന്നിവർ ദീപപ്രകാശനം നിർവഹിക്കും. 8.15ന് വേല വിളക്ക് (അശ്വതി വിളക്ക്), 9.45ന് അശ്വതി വിളക്കിനെഴുന്നള്ളിപ്പ്. 8.30ന് മോഹിനിയാട്ടം– ഡോ. മേതിൽ ദേവിക.

26ന് രാവിലെ 9ന് തൃക്കാർത്തിക പ്രസാദമൂട്ടിനുള്ള കറിക്കരിയലിന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദകുമാർ എന്നിവർ ദീപം തെളിക്കും.27ന് പുലർച്ചെ 3ന് തൃക്കാർത്തിക ദർശനം. രാവിലെ 6ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്. 8.30ന് തൃക്കാർത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. രാവിലെ 9ന് പ്രസാദമൂട്ട്. 5.30ന് ദേശവിളക്ക് എഴുന്നള്ളിപ്പ്, മീനപ്പൂര പൊന്നാന ദർശനം, വലിയ കാണിക്ക. രാത്രി 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.

28ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. രാത്രി 11ന് തിരിച്ചെഴുന്നള്ളിപ്പ്. പുലർച്ചെ 3ന് കിഴക്കേ ആലിൻചുവട്ടിൽ ആറാട്ട് എതിരേൽപ്, പാണ്ടിമേളം. 4ന് കൊടിയിറക്ക്. ഉത്സവത്തിന് ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ.നാരായണൻ നമ്പൂതിരി, ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്.വിജയകുമാർ, ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.എ.മുരളി, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ നേതൃത്വം നൽകും.

ചോദ്യാനുവാദം നടത്തി

കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ചടങ്ങായ 'ചോദ്യാനുവാദം' നടത്തി. ഉത്സവത്തിന് തന്ത്രിക്ക് 'കൂറ പവിത്രം' കൊടുക്കുന്നതിന് കൈസ്ഥാനീയരായ വട്ടപ്പള്ളി, കുന്നത്ത് മൂത്തതുമാർ ചേർന്ന് ക്ഷേത്രം ഊരാഴ്മ ഇല്ലങ്ങളിലെ പ്രതിനിധികളോട് അനുവാദം വാങ്ങുന്ന ചടങ്ങാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com