‘കുമാരനല്ലൂരിൽ മധുരമീനാക്ഷിയുടെ തേജസ്സ് തന്നെ’: മധുര മീനാക്ഷി ക്ഷേത്രം മുഖ്യ പൂജാരി എസ്.കെ.രാജഭട്ടർ
Mail This Article
കുമാരനല്ലൂർ ∙ മധുര മീനാക്ഷിയുടെ തേജസ്സ് തന്നെയാണ് കുമാരനല്ലൂരിലെ ദേവിക്കെന്നു മധുര മീനാക്ഷി ക്ഷേത്രം മുഖ്യ പൂജാരി എസ്.കെ.രാജഭട്ടർ. അശ്വതി തിരുമുൽക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. കുമാരനല്ലൂരിലെ ദേവിയെക്കണ്ട് തൊഴാൻ അവസരം ലഭിച്ചത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ വി. വിഘ്നേശ്വരി,ഗുരുവായൂർ മുൻ മേൽശാന്തി ഡോ.തോട്ടം ശിവകരൻ നമ്പൂതിരി എന്നിവരും എസ്.കെ.രാജഭട്ടരും ദീപം തെളിച്ചു. ദേവസ്വം ഭരണാധികാരി സി.എൻ.ശങ്കരൻ നമ്പൂതിരി, ഊരാണ്മ യോഗം പ്രസിഡന്റ് സി.എൻ. നാരായണൻ നമ്പൂതിരി, സെക്രട്ടറി സി.എസ്.ഉണ്ണി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എസ്. വിജയകുമാർ, പബ്ലിസിറ്റി കൺവീനർ ആനന്ദക്കുട്ടൻ ശ്രീനിലയം എന്നിവർ അതിഥികളെ സ്വീകരിച്ചു.
ക്ഷേത്രത്തിൽ ഇന്ന്
ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്– 5.45, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് – 8.00. ഉത്സവബലി ദർശനം – 1.30, വേല– ഭരണി വിളക്ക്, മീനപ്പൂരപ്പൊന്നാന ദർശനം– നാഗസ്വരം– എരമല്ലൂർ മനോജ് ശശി, തവിൽ – ആലപ്പുഴ നന്ദകുമാർ– 8.15, ഭരണിവിളക്ക് എഴുന്നള്ളിപ്പ് –മേളം – കല്ലൂർ ഉണ്ണിക്കൃഷ്ണ മാരാർ–10.00.
അരങ്ങിൽ
കവിയരങ്ങ് –4.00, വയലിൻ കച്ചേരി –ഹരി കേശവ്,ഡൽഹി– 5.30, നാടൻ പാട്ട് –തേൻമൊഴിക്കൂട്ടം, ആലപ്പുഴ–7.00, മ്യൂസിക് നൈറ്റ്– 9.00.
നടപ്പന്തലിൽ
ഭക്തി ഗാനമേള – സഞ്ജയ് നാരായണൻ – 10.00, ഓട്ടൻതുള്ളൽ – ശ്രീവത്സം പ്രഫുല്ല കുമാർ– 2.00, സോപാനസംഗീതം – അരുൺ കുമാരനല്ലൂർ – 5.30, ഭജന– ശ്രീദുർഗ ഭജൻസ് – 6.30.
ഊട്ടുപുരയിൽ
തിരുവാതിര– 5.30, 6.00, 6.30, നൃത്തം– 7.00.