കവർച്ചക്കേസിൽ 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Mail This Article
×
രാമപുരം ∙ കവർച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ 18 വർഷങ്ങൾക്കുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി വേലൻ (42) ആണ് പിടിയിലായത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് 2005 ജൂലൈ 16നു വെളുപ്പിനു വെള്ളിലാപ്പള്ളി ഭാഗത്തെ 2 വീടുകളിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും കവർച്ച ചെയ്യുകയായിരുന്നു. ഈ കേസിൽ 2 പേരെ പൊലീസ് പിടികൂടിയിരുന്നു. തേനിയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. എസ്എച്ച്ഒ കെ.അഭിലാഷ് കുമാർ, എസ്ഐ ജോബി ജേക്കബ്, സിപിഒമാരായ ബിജു കെ.രമേശ്, അരുൺകുമാർ, വിനീത് രാജ്, ഡി.വിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.