ADVERTISEMENT

തിരുവാർപ്പ് ∙ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ രാത്രി മാലിന്യം തള്ളുന്നവരെ പഞ്ചായത്ത് ‘പൊക്കി’. തിരുവാർപ്പ് - ചെങ്ങളം റോഡിലും തോട്ടിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം തള്ളിയവരെ കണ്ടെത്തി പഞ്ചായത്ത് നടപടി എടുത്തു. കോട്ടയം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളാണു രാത്രി തിരുവാർപ്പിൽ ഉപേക്ഷിച്ചത്. പഞ്ചായത്ത് സെക്രട്ടറി മനുവിന്റെ നേതൃത്വത്തിൽ, ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മാലിന്യങ്ങൾ പരിശോധിച്ചപ്പോൾ മാലിന്യം തള്ളിയവരുടെ വിവരങ്ങൾ കണ്ടെത്തി. ഇവരെ പഞ്ചായത്ത് ഓഫിസിൽ വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്തു. പഞ്ചായത്തിനു പുറത്തു നിന്നു വന്നവരാണ് മാലിന്യം തള്ളിയത്. പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരെ കണ്ടെത്തി കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com