ADVERTISEMENT

പൈക ∙ മോഷണം പോയ സൈക്കിൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് എട്ടു വയസ്സുകാരൻ ജുവാൻ. വീടിനു സമീപം ഉപേക്ഷിച്ച നിലയിൽ സൈക്കിൾ കണ്ടെത്തുകയായിരുന്നു. എലിക്കുളം പഞ്ചായത്തിലെ 2-ാം വാർഡിൽ അമ്പലവയൽ ഭാഗത്ത് പാറടിയിൽ ജോജോയുടെയും മായയുടെയും മകൻ ജുവാന്റെ പുതിയ സൈക്കിൾ കഴിഞ്ഞ 29നാണ് മോഷണം പോയത്. തുടർന്ന് പൊൻകുന്നം പൊലീസിൽ വിവരം അറിയിച്ചു. സമീപമുള്ള സിസി ടിവികൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെയോ സൈക്കിളോ കണ്ടെത്തിയില്ല. സൈക്കിൾ മോഷണം പോയ വിവരം സമൂഹമാധ്യങ്ങളിലൂടെ പുറം ലോകത്തെ അറിയിച്ചു.

ഒന്നിനു ജുവാന്റെ സൈക്കിൾ വീടിന് അധികം ദൂരെയല്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ സമീപവാസിയായ വരകിൽ ജോയി കണ്ടെത്തി. ഇക്കാര്യം മാതാവ് മായ പൊലീസ് സ്റ്റേഷനിലും പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിനെയും അറിയിച്ചു. പൊലീസ് സ്റ്റേഷൻ പിആർഒ ജയകുമാറിന്റെ നിർദേശപ്രകാരം പഞ്ചായത്തംഗം മാത്യൂസ്, ജുവാനു സൈക്കിൾ കൈമാറി. ഭിന്നശേഷിക്കാരനായ സുനീഷിന്റെ മകന്റെ സൈക്കിൾ മോഷണം പോയതും അടുത്തയിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com