കോട്ടയം ജില്ലയിൽ ഇന്ന് (05-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
പിഎസ്‌സി പരീക്ഷാ പരിശീലനം
കോട്ടയം ∙ പിഎസ്‍സിയുടെ ഡിഗ്രി ലെവൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി എംജി സർവകലാശാലാ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 22 ദിവസത്തെ പരിശീലന പരിപാടി നടത്തും. റജിസ്ട്രേഷന്: 0481–2731025.
റബറിന്റെ വിളവെടുപ്പിൽ പരിശീലനം
കോട്ടയം ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയിനിങ് റബറിന്റെ ശാസ്ത്രീയ വിളവെടുപ്പിലുള്ള പരിശീലനം 12നും 13നും നടത്തും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ, യന്ത്രവൽക്കൃത ടാപ്പിങ്, നിയന്ത്രിത കമഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിങ്, ഉത്തേജക ഔഷധപ്രയോഗം എന്നിവയിലാണു പരിശീലനം. 9447710405.
സിലക്‌ഷൻ ട്രയൽസ്
കോട്ടയം ∙ നാഷനൽ സിവിൽ സർവീസ് കായിക മത്സരങ്ങളോടനുബന്ധിച്ച് വോളിബോൾ, ബാസ്കറ്റ് ബോൾ കായിക ഇനങ്ങളുടെ സംസ്ഥാനതല സിലക്‌ഷൻ ട്രയൽസ് നാളെ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. പങ്കെടുക്കുന്ന ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ എലിജിബിലിറ്റി ഫോറം സഹിതം രാവിലെ 9ന് സ്റ്റേഡിയത്തിലെത്തി റജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 0481 2563825, 8547575248.
കെട്ടിട നികുതി
മാടപ്പള്ളി ∙ ഗ്രാമപഞ്ചായത്ത് 2023-24ലെ കെട്ടിട നികുതി കുടിശികരഹിതമാക്കി അടയ്ക്കുന്നതിനു ഇന്ന് 11 മുതൽ 3 വരെ ഇറ്റലിമഠത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.
അഭിമുഖം
കോട്ടയം ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ തസ്തികയിലേക്ക് ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള അഭിമുഖം പിഎസ്‌സിയുടെ ജില്ലാ ഓഫിസിൽ 6, 7 തീയതികളിൽ 9.30നും ഉച്ചയ്ക്ക് 12നും നടക്കും.കോട്ടയം ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ (ഹൈസ്‌കൂൾ) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം കൊല്ലം ജില്ലാ പിഎസ്‌സി ഓഫിസിൽ 6ന് 12 ന് നടത്തും.