ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ആശാൻപറമ്പ് ഭാഗത്ത് താമസിക്കുന്ന ആനിത്തോട്ടം നെല്ലിമല പുതുപ്പറമ്പിൽ ഫൈസൽ അഷറഫ് (28), പാറക്കടവ് പുത്തൻവീട്ടിൽ പി.എം.അയൂബ് (37), ബംഗ്ലാവുപറമ്പ് ഭാഗത്ത് ബംഗ്ലാവുപറമ്പ് വീട്ടിൽ അയൂബ് അൻസാരി (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് 4നു രാത്രി 12ന് മണ്ണാറക്കയം പുത്തൻറോഡ് കോളനി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കോൺക്രീറ്റ് ചെയ്ത് ഉറയ്ക്കാത്ത റോഡിലൂടെ ബൈക്ക് ഓടിച്ചു വന്ന ഫൈസലിനെ യുവാവും അയൽവാസിയായ റോഡ് കോൺട്രാക്ടറും ചേർന്നു ചോദ്യം ചെയ്തു. തുടർന്ന് സ്ഥലത്തു നിന്നു മടങ്ങിയ ഫൈസൽ പിന്നീട് സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയിൽ തിരിച്ചെത്തി യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന വടികൊണ്ട് തലയ്ക്ക് അടിക്കുകയും കല്ലുകൊണ്ട് ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിയെ തുടർന്ന് എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐമാരായ രാജേഷ്, രഘുകുമാർ സിപിഒമാരായ ശ്രീരാജ് ജി.നായർ, അരുൺ കെ.അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസൽ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ പട്ടികയിൽ ഉൾപ്പെട്ട ആളാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com