ADVERTISEMENT

കോട്ടയം∙ മനോരമ ക്വിക്ക് കേരളയുടേയും അഖില മലങ്കര പ്രാർത്ഥനാ യോഗം വാഴൂർ ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ വാഴൂർ ഗ്രാമപഞ്ചായത്തും പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി സഹകരിച്ച് ഫെബ്രുവരി 11 ഞായർ രാവിലെ 10 മണി മുതൽ നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പാരിഷ് ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു.

ബ്ലിസ് ഫെർട്ടിലിറ്റി സെന്റർ കോട്ടയം, ജെകെ ഹോസ്പിറ്റൽ വടവാതൂർ, ശ്രവണ സ്പീച് ആൻഡ് ഹിയറിങ് സെന്റർ കഞ്ഞിക്കുഴി, ഡോ. സതീഷ്സ് ചാങ്ങേത്ത് ആയുർവേദ ഹോസ്പിറ്റൽ പന്തളം, ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം, അലൻ ആൻഡ് ഹാബർ ഐ ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി എന്നീ ആശുപത്രികളുടെ സേവനം ക്യാംപിൽ ലഭ്യമാണ്.

വെരിക്കോസ് വെയിൻ ലേസർ ചികിത്സ, പൈൽസ് ഫിഷർ, ഫിസ്റ്റുല, ഹെർണിയ, അപ്പൻഡിക്സ്, പൊടിയാട്രി, പ്രമേഹരോഗ മുറിവ്, വന്ധ്യത നിർണയവും കൗൺസിലിങും, നേത്ര പരിശോധന, കേൾവി പരിശോധന, ഹിയറിങ് എയ്ഡ് കൗൺസിലിങ്, സംസാര വൈകല്യങ്ങൾക്കുള്ള കൗൺസിലിങ്, നട്ടെല്ല് - സന്ധി സംബന്ധമായ രോഗങ്ങൾ, കഴുത്തിനും നടുവിനും ഉണ്ടാകുന്ന തേയ്മാനം, ഡിസ്ക് ബൾജ്, സന്ധികൾക്ക് ഉണ്ടാകുന്ന തേയ്മാനം, കൈ തോളിന് ഉണ്ടാകുന്ന നീർക്കെട്ട്, ആമവാതം, കൈമുട്ട് വേദന, കാൽമുട്ടു തേയ്മാനം, ഉപ്പൂറ്റി വേദന, പിസിഒ‍ഡി, വെള്ളപോക്ക്, അലർജി പ്രശ്നം, ചുമ, തലവേദന, സൈനസൈറ്റിസ്, ശ്വാസതടസ്സം, ത്വക്ക് രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധനകൾ ക്യാംപിൽ സൗജന്യമായി ലഭ്യമാകുന്നു. കൂടാതെ കണ്ണടകൾക്ക് ആകർഷകമായ ഡിസ്കൗണ്ട്, സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ, ഇടുപ്പ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, സന്ധിവേദനയ്ക്കുള്ള പ്ലേറ്റ് ലെറ്റ്‌ റിച്ച് പ്ലാസ്മ ചികിത്സ, ഒടിവുകൾ ഫിക്സ് ചെയ്യൽ, കീഹോൾ ശസ്ത്രക്രിയ ഇളവുകളും ലഭ്യമാണ്.

കൂടാതെ m4marry.com സംഘടിപ്പിക്കുന്ന സൗജന്യ റജിസ്ട്രേഷൻ ഡ്രൈവ്, എഡ്യൂക്കേഷൻ പോർട്ടലായ manorama horizon സ്റ്റാളും, റിയൽ എസ്റ്റേറ്റ് പോർട്ടലായ helloaddress.com സ്റ്റാളും ക്യാംപിൽ ഉണ്ട്. 

ക്യാംപിൽ പങ്കെടുക്കുന്ന ആശുപത്രികളും, ലഭ്യമാക്കുന്ന സൗജന്യ സേവനങ്ങളും

∙ ജെകെ ഹോസ്പിറ്റൽ, വടവാതൂർ, കോട്ടയം

ലഭ്യമാകുന്ന ചികിത്സകൾ: 

ജനറൽ സർജറി - വെരിക്കോസ് വെയ്ൻ ലേസർ ചികിത്സ (ഒരു ദിവസം മാത്രം ആശുപത്രിവാസം), ലേസർ ചികിത്സ - പൈൽസ്, ഫിഷർ, ഫിസ്റ്റുല, ഹെർണിയ, അപ്പെൻഡിക്‌സ്, പോടിയാട്രി, പ്രമേഹരോഗ മുറിവ്.

ഓർത്തോപീഡിക്സ് – ഇടുപ്പ് - കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, സന്ധിവേദനയ്ക്കുള്ള പ്ലേറ്റ്ലെറ്റ് റിച്ച്പ്ലാസ്മ (പിആർപി) ചികിത്സ, ഒടിവുകൾ ഫിക്സ് ചെയ്യുന്നു, കീഹോൾ ശസ്ത്രക്രിയ.

ക്യാംപിന് നേതൃത്വം നൽകുന്നത്: 

ഡോ. ദീപു ജോർജ് - എംബിബിഎസ്, എംഎസ് ജനറൽ സർജറി, എഫ്. എംഎഎസ്, ഡി. എംഎഎസ്, എഫ്. ഡിഎഫ്എസ് കൺസൾട്ടന്റ് ജനറൽ ആന്‍ഡ് ലാപ്രോസ്കോപ്പിക് സർജൻ

ഡോ. ഗോവിന്ദ് മധു - എംബിബിഎസ്, എംഎസ് ഓർത്തോ, കൺസൾട്ടന്റ് ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജൻ

സൗജന്യ പരിശോധനയും, തുടർ ചികിത്സയിൽ ഇളവുകളും ലഭ്യമാണ്

∙ ശ്രവണ സ്പീച് ആൻഡ് ഹിയറിങ് സെന്റർ, ട്രിയോ ചേമ്പേഴ്സ്, കഞ്ഞിക്കുഴി, കോട്ടയം

ലഭ്യമാകുന്ന സേവനങ്ങൾ: 

കേൾവി പരിശോധന, ഹിയറിങ് ട്രയൽ, ഹിയറിങ് എയിഡ് കൗൺസിലിങ്

ക്യാംപിന് നേതൃത്വം നൽകുന്നത്: 

അലക്സ് മാത്യു - എംഎസ്‌സി ഓഡിയോളജി

ബ്ലെസൺ ഫ്രെഗ്ഗി ഉമ്മൻ - ബിഎസ്‌സി ഓഡിയോളജി

∙ ഡോ. സതീഷ്സ് ചാങ്ങേത്ത് ആയുർവേദ ഹോസ്പിറ്റൽ, മെഡിക്കൽ മിഷൻ ജംക്‌ഷൻ, പന്തളം, കോട്ടയം

ലഭ്യമാകുന്ന ചികിത്സകൾ: 

നട്ടെല്ല് - സന്ധി സംബന്ധമായ രോഗങ്ങൾ, കഴുത്തിനും നടുവിനും ഉണ്ടാകുന്ന തേയ്മാനം, ഡിസ്ക് ബൾജ്, സയറ്റിക്ക, സ്കോളിയോസിസ് വിത് സ്പൈൻ മാനിപുലേഷൻ, സന്ധികൾക്ക്  ഉണ്ടാകുന്ന തേയ്മാനം, കൈ തോളിന് ഉണ്ടാകുന്ന നീർക്കെട്ട്, കൈ ഉയർത്താൻ പ്രയാസം, ആമവാതം, കൈമുട്ട് വേദന, കാൽമുട്ടുകൾക്ക് ഉണ്ടാകുന്ന തേയ്മാനം, ഉപ്പൂറ്റിവേദന. 

സ്ത്രീ രോഗങ്ങൾ: പിസിഒഡി, വന്ധ്യത, വെള്ളപോക്ക്,  ഹൈപ്പോതൈറോയിഡിസം, ഗർഭാശയം സംബന്ധിച്ച പ്രശ്നങ്ങൾ 

അലർജി പ്രശ്നം: സൈനസൈറ്റിസ്, ചുമ, തലവേദന, ശ്വാസതടസ്സം

ത്വക്ക് രോഗങ്ങൾ: സോറിയാസിസ്, എക്സിമ, ലൈക്കൺ പ്ലാനസ്, ഫംഗസ് അണുബാധ

ഡയബറ്റീസ് റിവേഴ്സൽ പ്രോഗ്രാം, സ്ട്രോക്ക് റി‌ഹാബിലിറ്റേഷൻ.

പരിശോധനയും മരുന്നുകളും സൗജന്യം. 

ക്യാംപിന് നേതൃത്വം നൽകുന്നത്: 

ഡോ. സതീഷ്, ബിഎഎംഎസ് (ചീഫ് ഫിസിഷ്യൻ)

ഡോ. എസ്.സൂര്യ, ബിഎഎംഎസ് (ഫിസിഷ്യൻ)

ഡോ. ശരത് ചന്ദ്ര, ബിഎഎംഎസ് (ഫിസിഷ്യൻ)

വാഴൂർ ഗ്രാമ പഞ്ചായത്ത്‌ ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനവും മെഡിക്കൽ ക്യാംപിൽ ലഭ്യമാണ്.

∙ ബ്ലിസ് ഫെർട്ടിലിറ്റി സെന്റർ കോട്ടയം

ലഭ്യമാകുന്ന സേവനങ്ങൾ: 

സൗജന്യ പരിശോധന, സൗജന്യ കൗൺസിലിങ്, അതിനൂതന ഐവിഎഫ് ചികിത്സാ രീതിയായ പിഐഇസെഡ്ഒ–ഐസിഎസ്ഐ ആവശ്യമായവർക്ക്‌  ഇഞ്ചക്‌ഷൻസ് ഉൾപ്പടെ 77500 രൂപയ്ക്ക്, ചികിത്സാ ചെലവ് തവണകളായി അടയ്ക്കാൻ ഇഎംഐ സൗകര്യം. 

ക്യാംപിൽ പങ്കെടുക്കാവുന്നവർ:

ദീർഘകാലമായി വന്ധ്യത അനുഭവിക്കുന്നവർ, ഐവിഎഫ് ചെയ്ത് പരാജയപ്പെട്ടവർ, വിവാഹശേഷം ഒന്നോ അതിലധികമോ വർഷമായി കുട്ടികൾ ഇല്ലാത്തവർ, ബീജസംഖ്യ കുറവുള്ളവർ.

∙ അലൻ ആൻഡ് ഹാബർ ഐ ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി

കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണുകൾ പരിശോധിച്ച്  മരുന്നുകൾ സൗജന്യമായി നൽകുന്നു.

കണ്ണടകൾ ആവശ്യമായവർക്ക്‌ മിതമായ നിരക്കിൽ. 

ക്യാപിൽ ബുക്ക് ചെയ്യുന്ന ഏത് കണ്ണടകൾക്കും 15-20% ഡിസ്കൗണ്ട്. 

തിമിര ശസ്ത്രക്രിയ സൗജന്യ നിരക്കിൽ. 

ആശുപത്രിയിൽ പരിശോധിച്ച് ആവശ്യമായി വരുന്ന രോഗികൾക്ക് ഡോക്ടറുടെ കൺസള്‍ട്ടഷൻ ഒരു പ്രാവശ്യം തികച്ചും സൗജന്യം.

നിങ്ങളുടെ കണ്ണടകൾക്ക് ക്യാംപിൽ സൗജന്യ സർവീസിങ് ലഭ്യമാണ്

ക്യാംപിന് നേതൃത്വം നൽകുന്നത്: 

ഡോ. നൈസ് റോസ് ജോസഫ് – എംബിബിഎസ്, ഡിഒ, എംഎസ്, ഡിഎൻബി (ഒഫ്താൽമോളജി)

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9072005841

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com