ADVERTISEMENT

കോട്ടയം ∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു 11നു കൊടിയേറും. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം 18നാണ്. ഉത്സവം 20നു ആറാട്ടോടെ സമാപിക്കും. 11നു രാവിലെ 8.57നു തന്ത്രി താഴമൺമഠം കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ്. പുനർനിർമിച്ച വലിയ തങ്കത്തിടമ്പ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൽ നിന്നു തന്ത്രി കണ്ഠര് രാജീവര് ഏറ്റുവാങ്ങും. 10നു കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മനോജ് കെ.ജയൻ നിർവഹിക്കും.

എട്ടാം ഉത്സവ ദിനമായ 18നു ആസ്ഥാന മണ്ഡപത്തിൽ രാത്രി 12നാണ് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം ആറാട്ട് ദിവസമായ 20 വരെ ക്ഷേത്രത്തിൽ പൊന്നാനകളെ ദർശിക്കുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നു ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ബി.മുരാരി ബാബു, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ വി.ആർ.ജ്യോതി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്യാം പ്രകാശ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രഫ.പി.എസ്. ശങ്കരൻ‍ നായർ, സെക്രട്ടറി പി.ജി. സോമൻ എന്നിവർ അറിയിച്ചു. വിവിധ ദിവസങ്ങളിലായി ആകെ 18 ആനകളെ എഴുന്നള്ളിക്കും. രണ്ടാം ഉത്സവ ദിനമായ 12 മുതൽ പള്ളിവേട്ട ദിവസമായ 19 വരെ രാവിലെ 7നു ശ്രീബലി, 1നു ഉത്സവബലി ദർശനം, 5നു കാഴ്ചശ്രീബലി, വേല, സേവ എന്നിവ ഉണ്ടായിരിക്കും.

മേള പ്രമാണിമാർ 
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാർ, കുടമാളൂർ മുരളീധര മാരാർ, വലവൂർ വിനോദ്, അമ്പാറ അരുൺ, ആലപുരം കണ്ണൻ, ക്ഷേത്ര കലാപീഠം മാലം മനോജ്, അമനകര ഹരിമാരാർ, അയിലൂർ അനന്തനാരായണൻ, കീഴൂർ അനിൽ കുറുപ്പ്, ആലപുരം രാജേഷ്, കിടങ്ങൂർ രാജേഷ്.

എഴുന്നള്ളിക്കുന്ന ആനകൾ
തിരുവാറാട്ട്കാവ് കാളിദാസൻ, ഗുരുവായൂർ ഗോകുൽ, പല്ലാട്ട് ബ്രഹ്മദത്തൻ, ഗുരുവായൂർ ഇന്ദ്രസെൻ, മധുരപ്പുറം കണ്ണൻ, ചൈത്രം അച്ചു, ഉഷശ്രീ ശങ്കരൻ കുട്ടി, കുളമാക്കിൽ പാർഥസാരഥി, പനയന്നാർകാവ് കാളിദാസൻ, ഗുരുവായൂർ വലിയ വിഷ്ണു, കാഞ്ഞിരക്കാട്ട് ശേഖരൻ, അക്കിക്കാവ് കാർത്തികേയൻ, കുന്നുന്മേൽ പരശുരാമൻ, പന്മന ശരവണൻ, ഗുരുവായൂർ ചെന്താമരാക്ഷൻ, താമരക്കുടി വിജയൻ, വേമ്പനാട് വാസുദേവൻ, മാവേലിക്കര ഗണപതി.

രണ്ടാം ദിനം മുതൽ ഉത്സവ ആഘോഷം ഇങ്ങനെ
∙ഫെബ്രുവരി –12 : ശങ്കരാഭരണം – വയലാറിന്റെ കാവ്യ സങ്കൽപത്തെക്കുറിച്ച് കവി കെ. ജയകുമാർ അനുസ്മരിക്കും. വയലാർ ശരത് ചന്ദ്ര വർമ പങ്കെടുക്കും.– രാത്രി 8.30.
∙13 : കഥകളി – 9.45.– നളചരിതം ഒന്നാം ദിവസം, ബാലി വധം. അരങ്ങിൽ – ഡോ.കണ്ണൻ പരമേശ്വരൻ, പ്രദീപ്, എ. ഉണ്ണിക്കൃഷ്ണൻ, രാജു മോഹൻ, മനോജ്, ബാല നാരായണൻ, മുരളീധരൻ, കൃഷ്ണദാസ്, ദേവദാസൻ, ശ്രീയേഷ്.
∙14: കഥകളി –9.30 – കുചേലവൃത്തം, ദക്ഷയാഗം. അരങ്ങിൽ – പ്രഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ദേവദാസൻ, സുധീർ, മുരളീധരൻ, രാജു മോഹൻ, എ.ഉണ്ണിക്കൃഷ്ണൻ, ഹരീശ്വരൻ, ഹരികുമാർ, സുനിൽ കുമാർ, മനോജ്, പ്രദീപ്, ബാല നാരായണൻ, കൃഷ്ണദാസ്, ശ്രീയേഷ്.

∙15: കഥകളി –9.30– കഥ: ഊർമിള. അരങ്ങിൽ– ഫാക്ട് മോഹനൻ, കുടമാളൂർ മുരളീകൃഷ്ണൻ, കലാമണ്ഡലം അരവിന്ദ്. കഥ: സന്താനഗോപാലം. അരങ്ങിൽ– ആറന്മുള ജയദേവ്, കലാമണ്ഡലം എബിൻ ബാബു, കലാമണ്ഡലം ശശീന്ദ്രൻ, ആർഎൽവി രവി. കഥ– കിരാതം – അരങ്ങിൽ – കലാനിലയം അരവിന്ദൻ, തൃപ്പൂണിത്തുറ ഗീതാ വർമ, രാധിക അജയൻ, ആർഎൽവി മിഥുൻ ചന്ദ്രൻ.
∙16 :വയലിൻ സോളോ –ടി.എച്ച്.സുബ്രഹ്മണ്യം–9.00, ഭക്തിഗാനമേള – പ്രശാന്ത് പുതുക്കരി, വൈഗാലക്ഷ്മി– 10.30.നൃത്തനാടകം –2.00
∙ 17: ശാസ്ത്രീയ നൃത്തം – ഡോ. ശ്രുതി ശശിധരൻ– 9.00, വയലിൻ നാദ വിസ്മയം – സി.എസ്. അനൂപ്, ഗംഗാ ശശിധരൻ– 9.15. കഥാപ്രസംഗം – മീനടം ബാബു – 11.00, ഭക്തി ഗാനമേള– 12.30, നൃത്തനാടകം – 2.00.

∙18: ശാസ്ത്രീയ നൃത്തം – നടി ദുർഗ കൃഷ്ണ – 9.00.
∙19: ഭക്തി ഗാനമേള –പിന്നണി ഗായകൻ– മധു ബാലചന്ദ്രൻ, ചിത്ര അരുൺ –9.00 .
∙20: സംഗീത സദസ്സ്– ജെയ്സൺ ജെ.നായർ–4.30, നാദസ്വര കച്ചേരി – നല്ലൂർ പി.എസ്. ബാലമുരുകൻ, പി.എസ്.ബി. സാരംഗ്– 5.30, സംഗീത കച്ചേരി– ഋത്വിക് രാജ, ചെന്നൈ– 10.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com