ADVERTISEMENT

കോട്ടയം ∙ ലത്തീൻ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രൂപതയായ വിജയപുരത്തിന്റെ പ്രഥമ സഹായമെത്രാനായി മോൺ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ഇന്ന് അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 2.30നു വിമലഗിരി കത്തീഡ്രലിൽ രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിലിന്റെ മുഖ്യകാർമികത്വത്തിലാണു ശുശ്രൂഷകൾ. വരാപ്പുഴ അതിരൂപതാ ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലും തിരുവനന്തപുരം അതിരൂപതാ ബിഷപ് ഡോ. തോമസ് നെറ്റോയും പ്രധാന സഹകാർമികരാകും. നിയുക്ത മെത്രാനെയും മറ്റു മെത്രാന്മാരെയും വിശിഷ്ടാതിഥികളെയും 2.00നു വിമലഗിരിയിലെ ബിഷപ് അംബ്രോസ് ആർച്ചിൽ സ്വീകരിക്കും. 

കേരളത്തിലെ വിവിധ റീത്തുകളിലെ മെത്രാന്മാരും ഇരുനൂറോളം വൈദികരും ശുശ്രൂഷകളിൽ സഹകാർമികരാകും. കേരള ലത്തീൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രസംഗിക്കും. ദിവ്യബലിക്കു ശേഷം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അനുഗ്രഹ പ്രഭാഷണം നടത്തും. രൂപതയുടെ ആറാമത്തെ മെത്രാനായ മോൺ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കേറ്റിലെ പുരാതന രൂപതയായ ലിസിനിയയുടെ സ്ഥാനിക മെത്രാനുമായാണ് നിയമിതനായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com