മുറുക്കാൻകട നടത്തുന്ന സ്ത്രീകളുടെ മാല കവരുന്നയാൾ അറസ്റ്റിൽ
Mail This Article
പൊൻകുന്നം ∙ മുറുക്കാൻ കട നടത്തുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചു സ്വർണമാല അപഹരിക്കുന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല രാജീവ് ഭവനത്തിൽ രാജീവ് എസ്.മേനോൻ (43) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം കെവിഎംഎസ് - മണ്ണംപ്ലാവ് റോഡിൽ തനിമ ജംക്‌ഷനിൽ മുറുക്കാൻ കട താഴത്തേടത്ത് കോമളവല്ലിയുടെ സ്വർണമാല കവർച്ച ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മുറുക്കാൻ കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന സ്കൂട്ടറിൽ എത്തിയ ഇയാൾ കോമളവല്ലി സാധനങ്ങൾ എടുത്തുകൊണ്ടിരിക്കെ കഴുത്തിൽ കിടന്നിരുന്ന ഒന്നരലക്ഷം രൂപ വില വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
പരാതിയെ തുടർന്ന് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രായമായ സ്ത്രീകൾ നടത്തുന്ന മുറുക്കാൻ കട കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി . ഇതിനു മുൻപ് പഴയിടം ഭാഗത്ത് മുറുക്കാൻ കട നടത്തുന്ന മധ്യവയസ്കയുടെ മാല സമാന രീതിയിൽ മോഷ്ടിച്ചതായുംമണർകാട് മുറുക്കാൻ കടയിൽ കയറി സ്ത്രീയുടെ മാല കവർച്ച ചെയ്യാൻ ശ്രമം നടത്തിയിരുന്നതായും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എസ്എച്ച്ഒ ടി.ദിലീഷ്. എസ്.ഐ മാരായ മാഹിം സലിം, സുനിൽ കുമാർ സിപിഒ മാരായ വിനീത് ആർ.നായർ, കെ.എസ്.നിശാന്ത്, എ.ജെ.സുരേഷ്, സാജു മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.