ADVERTISEMENT

കുമരകം ∙ നെല്ലിട തെറ്റിയാൽ ഇവിടെ വാഹനം തോട്ടിൽ കിടക്കും. ബോട്ട് ജെട്ടി റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതോടെ ഈ ഭാഗത്തെ മണ്ണ് ഇടിഞ്ഞു തോട്ടിലേക്കു വീണു കൊണ്ടിരിക്കുന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ വാഹനയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന അവസ്ഥ. ജലഗതാഗത വകുപ്പിന്റെ ബോട്ട് തിരിക്കുന്ന ഭാഗത്തെ കൽക്കെട്ടാണു തകർന്നത്. റോഡിലൂടെ വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നു പോകുന്നതിനുള്ള  വീതിയേ ഇപ്പോഴുള്ളൂ.

വാഹനത്തിലെ ഡ്രൈവറുടെ ശ്രദ്ധ അൽപം തെറ്റിയാൽ അപകടം സംഭവിക്കാം. എതിരെ ഇരുചക്രവാഹനം വന്നാൽ വലിയ വാഹനം മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഭാഗത്തിനടുത്തു കൂടി പോകണം. എതിരെ വന്ന വാഹനത്തിനു സൈഡ് നൽകി പോകാൻ ശ്രമിക്കുന്നതിനിടെ അടുത്തയിടെ ജീപ്പിന്റെ ടയർ മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് ഇറങ്ങി. ഭാഗ്യം കൊണ്ട് അന്ന് അപകടം സംഭവിച്ചില്ല. വിനോദ സഞ്ചാരികളുമായി ജീപ്പും കാറും ഉൾപ്പെടെ ഉള്ള വാഹനങ്ങൾ നിരന്തരം പോകുന്ന റോഡാണിത്. സംരക്ഷണഭിത്തി കെട്ടി റോഡ് ബലപ്പെടുത്തിയില്ലെങ്കിൽ അപകടം സംഭവിക്കുമെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തി കെട്ടുന്നതിനു അധികൃതർ നടപടി എടുക്കാൻ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com