ADVERTISEMENT

കുറവിലങ്ങാട് ∙നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ എന്നിവരുടെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി.

യുഡിഎഫ്
∙യുഡിഎഫ് വെളിയന്നൂർ മണ്ഡലം കൺവൻഷൻ മോൻസ് ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജാൻസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മുഖ്യ പ്രഭാഷണം നടത്തി. എം.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്, ജോർജ് കൊറ്റംകൊമ്പിൽ, ജോൺസി ഫിലിപ്പോസ് , ലൂക്കോസ് മാക്കിൽ, സുനു ജോർജ്, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, ന്യൂജന്റ് ജോസഫ്, എം.എൻ. രാമകൃഷ്ണൻ നായർ, പ്രിൻസ് പോൾ ജോൺ, എൽദോ ജോൺ, സിറിയക് മുണ്ടത്താനം, ബോസ് മാത്യു, ഷിജു പാറയിടുക്കിൽ, പി.എൻ. രാധാകൃഷ്ണൻ, ബിന്ദു സുരേന്ദ്രൻ, ബൈജു രാജൻ, രാജേഷ് മറ്റപ്പിള്ളി, ജയ്നമ്മ തോമസ്, കുമാരി രാധാകൃഷ്ണൻ,കുഞ്ഞുമോൾ റോയി, ക്രിസ്റ്റി ജെനറ്റ് തുടങ്ങിയവർ പങ്കെടുത്തു. പ്രവർത്തകർ അരീക്കരയിൽ പ്രകടനം നടത്തി.

കൺവൻഷൻ
കല്ലറ ∙ കോട്ടയം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യുഡിഎഫ്  മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി. എം തോമസ് അധ്യക്ഷത വഹിച്ചു. കൺവീനർ ടി. എം. മനോജ്, പോൾസൺ ജോസഫ്, പി .എൻ. ബാബു, അബ്ദുൽസലാം റാവുത്തർ, ജയ്സൺ ജോസഫ്, എൻ.ഐ സൈമൺ, കെ. എൻ. വേണുഗോപാൽ, വി.ജി .ജനാർദനൻ, വി.കെ.ഗോപിനാഥ്, കെ.ടി.തോമസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

കടുത്തുരുത്തി ∙ യുഡി എഫ്. സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ കടുത്തുരുത്തി മണ്ഡലം കൺവൻഷൻ ഇന്ന്  3 ന് ആയാംകുടി മാളേക്കൽ ടാക്സി ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. 

1. കേരള കോൺഗ്രസ് (എം) ഞീഴൂർ നേതൃയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു . 2. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറവിലങ്ങാട്ട് നടത്തിയ വനിത കൂട്ടായ്മ ജില്ല പഞ്ചായത്തംഗം നിർമല ജിമ്മി ഉദ്ഘാടനം ചെയ്യുന്നു.
1. കേരള കോൺഗ്രസ് (എം) ഞീഴൂർ നേതൃയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു . 2. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുറവിലങ്ങാട്ട് നടത്തിയ വനിത കൂട്ടായ്മ ജില്ല പഞ്ചായത്തംഗം നിർമല ജിമ്മി ഉദ്ഘാടനം ചെയ്യുന്നു.

എൽഡിഎഫ്
∙തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വനിത കൂട്ടായ്മ ജില്ല പഞ്ചായത്തംഗം നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സന്ധ്യ സജികുമാർ അധ്യക്ഷത വഹിച്ചു. സിപിഎം കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണൻ, ഡാർലി ജോജി,രമ രാജു,സിൻസി മാത്യു, ജഗദമ്മ തമ്പി,ബിന്ദു എസ്.നായർ എന്നിവർ പ്രസംഗിച്ചു. കുറവിലങ്ങാട് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പ്രവർത്തനം നടത്തുന്നതിനു വനിതാ സ്ക്വാഡുകൾ രൂപീകരിച്ചു.

കടുത്തുരുത്തി ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസ്(എം) മണ്ഡലം നേതൃയോഗങ്ങൾ വിളിച്ചു ചേർത്താണ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.  പാർട്ടി ഭാരവാഹികൾക്ക് പ്രചാരണത്തിന് പ്രത്യേക ചുമതലയും നൽകി. വിവിധ ബൂത്തുകൾക്കും മണ്ഡലത്തിലും ചുമതല നൽകി.വിവിധ യോഗങ്ങളിൽ കേരള കോൺഗ്രസ് ( എം) നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീപ്പുറം, നേതാക്കളായ സണ്ണി തെക്കേടം, ജോസ് പുത്തൻ കാലാ, പി.സി കുര്യൻ, ശ്രീകല ദിലീപ്, നളിനി രാധാകൃഷ്ണൻ, ബിജു പഴയപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com